ദോഹ : ഖത്തറിലെ മുതിർന്ന മധ്യമ പ്രവർത്തകനും കേരള ശബ്ദം, വീക്ഷണം എന്നിവയുടെ ദോഹ റിപോർട്ടറുമായ തൃശുർ വടക്കേകാട് സ്വദേശി ഐ. എം. എ റഫീഖ് (63) അന്തരിച്ചു. ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ആയ ഇന്ത്യൻ മീഡിയ ഫോറം സ്ഥാപക ഭാരവാഹിയും, ദീർഘകാലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികൾ വഹിക്കുകയും ചെയ്തിരുന്നു.
അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം, ഒന്നര മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ഏതാനും ദിവസങ്ങളിലായി ഗുരുതരാവസ്ഥയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം വീട്ടിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
വടക്കേകാട് മണികണ്ഠേശ്വരം വീട്ടിലയിൽ പരേതരായ കുഞ്ഞിബാവ, ഖദീജ ദമ്പതികളുടെ മകനാണ്. രഹനയാണ് ഭാര്യ. മക്കൾ: റിയ, റഈസ്, ഫൈസൽ. മരുമക്കൾ: ദാർവിഷ് , സഫ്ന (പൊന്നാനി). സഹോദരങ്ങൾ: ജലീൽ, അബ്ദുല്ല (ഖത്തർ), ബഷീർ.ഖബറടക്കം വ്യാഴാഴ്ച നടക്കും.
2006ൽ ഖത്തറിൽ പ്രവാസിയായി എത്തിയ ഐ.എം.എ റഫീഖ് സ്വകാര്യ സ്ഥാപനത്തിലെ തൊഴിലിനൊപ്പം മാധ്യമ പ്രവർത്തന മേഖലയിലും സജീവമായിരുന്നു. നാട്ടിൽ കോൺഗ്രസിൻെറ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം, മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധം നിലനിർത്തിയിരുന്നു. നിര്യാണത്തിൽ ഇന്ത്യൻ മീഡിയ ഫോറം ഖത്തർ അനുശോചിച്ചു.
ദോഹ: ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറത്തിന്റെ സ്ഥാപക നേതാവും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ഐ.എം.എ. റഫീഖിന്റെ നിര്യാണത്തിൽ ഇന്ത്യൻ മീഡിയ ഫോറം ഖത്തർ അനുശോചനം രേഖപ്പെടുത്തി. ഖത്തറിലെ ആദ്യകാല മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്ന ഐ.എം.എ. റഫീഖ് പ്രവാസി പ്രശ്നങ്ങൾ ഇന്ത്യയിലെ ഭരണാധികാരികളുടെ ശ്രദ്ധയിൽപെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുകയും മാധ്യമപ്രവർത്തനത്തോട് എന്നും സത്യസന്ധത പുലർത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഐ.എം.എ. റഫീഖ് എന്നും ഐ.എം.എഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.