ദോഹ: ഖത്തറിലെ മലയാളിപ്രവാസികള്‍ക്ക് കുടുംബമായിരുന്ന് ആഘോഷിക്കാന്‍ താലംനിറയെ വിഭവങ്ങളൊരുക്കി 'മീഡിയവൺ' ഓണപ്പൂത്താലം ഓണ്‍ലൈന്‍ ഷോ വെള്ളിയാഴ്ച അരങ്ങേറും. അതിജീവനത്തിെൻറ ആമോദം എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന ഓണപ്പൂത്താലത്തിെൻറ നാലാമത് സീസണാണ് ഇക്കുറി നടക്കുന്നത്. പ്രശസ്ത പിന്നണിഗായകനും മെലഡി കവര്‍ ഗാനങ്ങളിലൂടെ ആരാധകരുടെ മനംകവര്‍ന്ന പാട്ടുകാരനുമായ ഇഷാന്‍ ദേവ് ഒരുക്കുന്ന മെലഡി നൈറ്റാണ് ഇത്തവണത്തെ ഹൈലൈറ്റ്.
ഓണപ്പാട്ടുകള്‍ക്ക് പുറമെ മലയാളം തമിഴ് ഗാനങ്ങളും ഇഷാനും സംഘവും ചേര്‍ന്ന് ഖത്തര്‍ മലയാളികള്‍ക്കായി കാഴ്ചവെക്കും. കൂടാതെ പിന്നണിഗായകന്‍ കൂടിയായ അജ്മല്‍, സനൂബ് ഹൃദയനാഥ്, ജാന്‍സി റാണി തുടങ്ങി പ്രവാസിഗായകരും ഷോയില്‍ അണിനിരക്കും. കലാകൈരളി, കലാക്ഷേത്ര ഖത്തര്‍ തുടങ്ങി വിവിധ ടീമുകള്‍ അണിയിച്ചൊരുക്കുന്ന തിരുവാതിര, നാടോടിനൃത്തം, ഭരതനാട്യം തുടങ്ങി സാംസ്കാരിക പരിപാടികളും ഓണപ്പൂത്താലത്തിന് കൊഴുപ്പേകും. പ്രവാസി കലാകാരന്മാരായ നജീബ് കീഴരിയൂര്‍, ശ്രീജിത്ത് തുടങ്ങിയവര്‍ ചേര്‍ന്നൊരുക്കുന്ന മിമിക്സ് ഫിഗര്‍ ഷോയും അരങ്ങേറും. വൈകീട്ട് ഏഴ് മണിക്ക് മീഡിയവണ്‍ ഖത്തര്‍ ഫേസ്ബുക്ക് പേജ് വഴി ഷോ ആസ്വദിക്കാം. എമാമി, ടീ ടൈം എന്നിവര്‍ മുഖ്യപ്രായോജകരാകുന്ന ഓണപ്പൂത്താലവുമായി ഖത്തറിലെ നിരവധി വാണിജ്യസ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. റഹീപ് മീഡിയ വിഷ്വല്‍ മീഡിയ പാര്‍ട്ണറും റേഡിയോ മലയാളം 98.6 എഫ്.എം പാര്‍ട്ണറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.