ദോഹ: ഖത്തർ സന്ദർശിക്കുന്ന ജർമൻ വിദേശകാര്യമന്ത്രി അന്നലീന ബെയർബോക്കുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയും കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെ അമിരി ദിവാനിലായിരുന്നു കൂടിക്കാഴ്ച. ഖത്തറും ജർമനിയും തമ്മിലെ ഉഭയകക്ഷി ബന്ധങ്ങളും, സാമ്പത്തിക, ഊർജ മേഖലകളിലെ സഹകരണവും ക്ലീൻ എനർജിയിലെ നിക്ഷേപങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
സുഡാനിലെ പുതിയ സംഭവ വികാസങ്ങളും, ഫലസ്തീൻ-ഇസ്രായേൽ വിഷയങ്ങൾ, യുക്രെയ്ൻ-റഷ്യ യുദ്ധം തുടങ്ങിയ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച നടത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.