കൂടുതൽ സർവിസുമായി മെേട്രാ എക്സ്​പ്രസ്​

ദോഹ: ആവശ്യാനുസരണം യാത്ര ചെയ്യാൻ സാധിക്കുന്ന ഖത്തർ റെയിലിൻെറ സൗജന്യ സേവനമായ മെട്രോ എക്സ്​പ്രസ്​ സേവനം ഫോക്സ്​ ഹിൽ സൗത്ത് ഡിസ്​ട്രിക്ടിലേക്കും വ്യാപിപ്പിക്കുന്നു. ദോഹ മെട്രോ–ലുസൈൽ ട്രാം ട്വിറ്ററിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ലതീഫിയ്യ സ്​റ്റേഷനിൽനിന്ന് ഫോക്സ്​ ഹിൽ സൗത്ത് ഡിസ്​ട്രിക്ടിലേക്കും തിരിച്ച് സ്​റ്റേഷനിലേക്കും സേവനം ഉപയോഗപ്പെടുത്താമെന്നും സർവിസ്​ വ്യാപിക്കുന്നതിൽ സന്തോഷം അറിയിക്കുന്നതായും ദോഹ മെട്രോ–ലുസൈൽ ട്രാം വ്യക്തമാക്കി.

മെട്രോ എക്സ്​പ്രസ്​ ആപ്ലിക്കേഷൻ വഴിയാണ് യാത്ര സേവനം ബുക്ക് ചെയ്യേണ്ടത്. ഏഴു പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന മെഴ്സിഡസ്​ വീറ്റോ വാനുകളാണ് മെട്രോ എക്സ്​പ്രസ്​ സേവനങ്ങൾക്കായി ഉപയോഗിക്കുന്നത്. ഫോക്സ്​ ഹിൽസ്​ സൗത്തിലേക്കു കൂടി സേവനം വ്യാപിപ്പിച്ചതോടെ നിരവധി പേർക്ക് മെട്രോ സേവനം പ്രയോജനപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags:    
News Summary - Metro Express with more service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.