ദോഹ: ഖത്തറിലെ പ്രമുഖ സ്പോർട്സ് ക്ലബായ അൽ ദുഹൈൽ എസ്.സി പ്രസിഡന്റായി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽ ഥാനിയെ തെരഞ്ഞെടുത്തു. 2028 വരെ നാലു വർഷക്കാലയളവിലെ ഭരണസമിതിയെയാണ് തെരഞ്ഞെടുത്തത്.
ഖലീഫ ഖമീസ് അൽ സുലൈതിയാണ് വൈസ് ചെയർമാൻ. സ്ഥാപക അംഗങ്ങൾ, ആക്ടിവ് അംഗങ്ങൾ, കായിക മന്ത്രാലയം പ്രതിനിധികൾ എന്നിവർ പങ്കെടുത്ത അൽ ദുഹൈൽ സ്പോർട്സ് ക്ലബ് ജനറൽ അസംബ്ലിയിൽ ശൈഖ് ഖലീഫ ബിൻ ഹമദ് ആൽ ഥാനിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഔദ്യോഗിക അംഗീകാരം നൽകി. നിലവിൽ ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ വിഭാഗമായ ലഖ്വിയ കമാൻഡറുമാണ് ശൈഖ് ഖലീഫ ബിൻ ഹമദ് ആൽ ഥാനി. ഖത്തർ സ്റ്റാർസ് ലീഗ് 2023 സീസൺ ചാമ്പ്യൻ ക്ലബായ അൽ ദുഹൈൽ അതേ വർഷം ഖത്തർ കപ്പ് ജേതാക്കളുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.