ദോഹ: ലുസൈലും അൽ മഹ ഐലൻഡുമുൾപ്പെടെ കൂടുതൽ മേഖലകളിലേക്ക് സർവിസ് വ്യാപിപ്പിച്ച് മെട്രോ എക്സ്പ്രസ്. പൊതുഗതാഗത വിഭാഗമായ മുവാസലാത്ത് (കർവ) ആണ് ബുധനാഴ്ച മുതൽ മെട്രോ എക്സ്പ്രസ് ലുസൈലിലെ വിവിധ ഭാഗങ്ങളിലേക്ക് കൂടി സേവനം ആരംഭിച്ചതായി അറിയിച്ചത്.
കർവ ടാക്സി ആപ് ഡൗൺ ലോഡ് ചെയ്ത് മെട്രോ എക്സ്പ്രസ് തെരഞ്ഞെടുത്തുകൊണ്ട് യാത്രക്കാർക്ക് സർവിസിന് അപേക്ഷിക്കാവുന്നതാണ്.
ലുസൈലിലെ മറിന നോർത്ത്, തർഫാത് സൗത്ത്, തർഫാത് നോർത്ത്, വാദി തുടങ്ങിയ ട്രാം സ്റ്റേഷനുകളിലേക്കുള്ള യാത്രക്കായി ഉപയോഗപ്പെടുത്താം. ദോഹ മെട്രോ, ലുസൈൽ ട്രാമിന്റെ സൗജന്യ ഷട്ടിൽ സർവിസ് സംവിധാനമാണ് മെട്രോ എക്സ്പ്രസ്. മെട്രോ ലിങ്ക് ബസ് സർവിസ് ഇല്ലാത്ത മേഖലകളിലാണ് ഈ സൗകര്യം ലഭിക്കുന്നത്.
ദോഹ മെട്രോയും ട്രാമും ഉപയോഗിച്ച് ലുസൈലിൽ യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ ലക്ഷ്യ സ്ഥാനങ്ങളിൽ കൃത്യമായി എത്തിച്ചേരാൻ മെട്രോ എക്സ്പ്രസിന്റെ സേവന വിപുലീകരണം തുണയായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.