ദോഹ: ‘പാസ്പോര്‍ട്ട് സേവാ’വെബ്സൈറ്റിന്റെ സാങ്കേതിക അറ്റകുറ്റപ്പണിമൂലം പാസ്പോർട്ട് സേവനം വ്യാഴാഴ്ച വൈകീട്ട് മുതൽ തിങ്കളാഴ്ച വരെ തടസ്സപ്പെടുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഖത്തർ സമയം വ്യാഴാഴ്ച വൈകീട്ട് 5.30മുതൽ (ഇന്ത്യൻ സമയം രാത്രി എട്ട്), സെപ്റ്റംബർ രണ്ട് തിങ്കളാഴ്ച രാവിലെ പുലർച്ച 3.30 (ഇന്ത്യൻ സമയം രാവിലെ ആറ്) വരെയാണ് വെബ്സൈറ്റ് സർവിസ് കാരണം മുടങ്ങുന്നത്. ഇക്കാലയളവിൽ പാസ്പോർട്ട്, തത്കാൽ പാസ്പോർട്ട്, പി.സി.സി ഉൾപ്പെടെ സേവനങ്ങൾ ലഭിക്കിലെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ പതിവ് പോലെ സേവനങ്ങൾ ലഭ്യമാകുന്നതാണ്.
എംബസിയിലെ കോൺസുലാർ, വിസ സേവനങ്ങൾ പതിവുപോലെ തന്നെ തുടരും. അതേസമയം, ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ വെള്ളിയാഴ്ചത്തേക്ക് നൽകിയ എല്ലാ പാസ്പോർട്ട് സംബന്ധമായ അപ്പോയിന്റ്മെന്റുകളും റദ്ദാക്കിയതായി ‘പാസ്പോർട്ട് സേവ’വെബ്സൈറ്റ് അറിയിച്ചു. അന്നേദിവസം അപ്പോയിന്റ്മെന്റുകള്‍ ലഭിച്ച അപേക്ഷകർക്ക് പുതിയ തീയതി എസ്.എം.എസ് വഴി അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.