മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കാ​ൻ സ​ഹ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രാ​ല​യം

ദോ​ഹ: ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള ഉ​ത്ത​ര​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലെ പ്ര​തി​ബ​ദ്ധ​ത വ​രും​ത​ല​മു​റ​യു​ടെ ഭാ​വി​യി​ലേ​ക്കു​മു​ള്ള യ​ഥാ​ർ​ഥ നി​ക്ഷേ​പ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു.

നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളും രീ​തി​ക​ളും സം​ബ​ന്ധി​ച്ച് മ​ന്ത്രാ​ല​യം തൊ​ഴി​ലാ​ളി​ക​ളെ ഓ​ർ​മി​പ്പി​ക്കു​ക​യും ചെ​യ്തു. ഡൈ​വി​ങ് റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​മ്പോ​ൾ ശ്വ​സി​ക്കാ​ൻ കം​പ്ര​സ് ചെ​യ്ത എ​യ​ർ സി​ലി​ണ്ട​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി​യ​താ​ണ്.

അ​സ്ത​മ​യ​ത്തി​ന് ശേ​ഷം പു​ല​ർ​ച്ചെ വ​രെ ഡൈ​വി​ങ് റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ച് മീ​ൻ പി​ടി​ക്കാ​ൻ പാ​ടി​ല്ല. ഇ​വ മ​ത്സ്യ​ബ​ന്ധ​ന യാ​ത്ര​യി​ൽ കൊ​ണ്ടു​പോ​കാ​നും പാ​ടി​ല്ല. മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന കാ​ല​ത്ത് ഡൈ​വി​ങ് റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ച് പി​ടി​ക്ക​രു​ത്. ഈ ​സ​മ​യ​ത്ത് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് മാ​ത്രം മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്ത​ണം.

അ​ല്ലെ​ങ്കി​ൽ ചി​ല ഇ​നം മ​ത്സ്യ​ങ്ങ​ളു​ടെ വം​ശ​നാ​ശ​ത്തി​ന് കാ​ര​ണ​മാ​കും. പ​രി​ധി​യി​ൽ ക​വി​ഞ്ഞ നീ​ള​മു​ള്ള നൂ​ൽ (ഖി​യ) ഉ​പ​യോ​ഗി​ക്കു​ന്ന​തും അ​വ ക​പ്പ​ലി​ലോ ബോ​ട്ടി​ലോ കൊ​ണ്ടു​പോ​കു​ന്ന​തും വി​ല​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. 

നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ

1. ത്രീ-​ലെ​യ​ർ ഗി​ൽ നെ​റ്റു​ക​ൾ

2. നൈ​ലോ​ൺ (മോ​ണോ​ഫി​ല​മെ​ന്റ്) കൊ​ണ്ട് നി​ർ​മി​ച്ച വ​ല​ക​ൾ

3. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള ബോ​ട്ടം ട്രോ​ൾ വ​ല​ക​ൾ

4. സാ​ലി​യ വി​ൻ​ഡോ

5. അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലെ​ങ്കി​ൽ മ​ൾ​ട്ടി-​ഹെ​ഡ് പി​ക്ക​ർ

Tags:    
News Summary - Ministry calls for cooperation to protect fish resources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.