ദോഹ: വാരാന്ത്യ ദിവസങ്ങളിൽ പലയിടത്തും മഴ പെയ്ത രാജ്യത്ത് ഒക്ടോബറിെൻറ ഇനിയുള്ള ദിവസങ്ങൾ കൂടുതൽ െതളിഞ്ഞ കാലാവസ്ഥ. അന്തരീക്ഷ താപനിലയിൽ ക്രമേണ കുറവ് വരും. കഴിഞ്ഞ ദിവസം വിവിധ ഭാഗങ്ങളിൽ ഉച്ചക്ക് ശേഷം മഴ പെയ്തിരുന്നു. താപനില 31 ഡിഗ്രി സെൽഷ്യസിനും 40 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരുന്നു.
ശരത് കാലത്തിലെ രണ്ടാം മാസമാണ് ഒക്ടോബർ. ഇനിയുള്ള ചില ദിവസങ്ങൾ ഉച്ചക്ക് ശേഷം പൊതുവേ അന്തരീക്ഷം മേഘാവൃതമായിരിക്കും. അതിരാവിലെ മഞ്ഞ് രൂപപ്പെടാനിടയുണ്ട്. മുൻ മാസങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഒക്ടോബർ മാസം കൂടുതൽ തെളിഞ്ഞതായിരിക്കും. താപനില ഘട്ടംഘട്ടമായി കുറയും. ഒക്ടോബറിൽ കുറഞ്ഞ താപനില 16.6 ഡിഗ്രിയും കൂടിയ താപനില 43.4 ഡിഗ്രിയുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.