ദോഹ: മുക്കം എം.എ.എം.ഒ കോളജ് അലുംനി ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച പ്രഥമ കാമ്പസ് ലീഗ് ഫുട്ബാളിൽ ആതിഥേയർക്ക് കിരീടം. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിനെ ഏകപക്ഷീയമായ ഒരുഗോളിനാണ് മുക്കം എം.എ.എം.ഒ ഖത്തർ അലുമ്നി ടീം പരാജയപ്പെടുത്തിയത്. ഖത്തർ സ്റ്റാർസ് ലീഗ് പിന്തുണയോടെ നടന്ന മേളയിൽ ഖത്തറിലെ 12 കോളജ് അലുമ്നി ടീമുകൾ മാറ്റുരച്ചു.
ക്യൂ.എസ്.എൽ കമ്യൂണിറ്റി റിലേഷൻ തലവൻ നാസർ മുബാറക് അൽ കുവാരി ട്രോഫികൾ സമ്മാനിച്ചു. വരും വർഷങ്ങളിലും കാമ്പസ് ലീഗ് ടൂർണമെന്റിന് എല്ലാവിധ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാൻ, സംഘാടക സമിതി ചെയർമാൻ അഷ്റഫ് ബ്രില്യന്റ്, കൺവീനർ ഷംസു കൊടുവള്ളി, ചീഫ് കോഓഡിനേറ്റർ ഫാരിസ് ലൂപ് മീഡിയ, പ്രസിഡന്റ് ഇല്യാസ് കെൻസ, ഷാഫി ചെറൂപ്പ, ലബീബ് പാഴൂർ, ജാബിർ പന്നൂർ, മെഹ്ഫിൽ, ജാബിർ ചെറുവാടി, അബ്ബാസ് മുക്കം, അമീൻ എം.എ, ഷാഹിദ്, ജലീൽ, ഹർഷാദ്, സുബൈർ, ഹാരിസ്, മുഹമ്മദ് ചെറുവാടി, അഫ്സൽ കൊടുവള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
കാമ്പസ് ലീഗിനോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ കളറിങ് മത്സരത്തിന് ദൗലത്, സജ്ന സലീം, ഷാജില, ഷബാന, ഷഫീല, ഫസ്ന തുടങ്ങിയവരും മാർച്ച് പാസ്റ്റിന് ഷമീർ ചേന്ദമങ്ങല്ലൂർ, നിഷാദ്, അഫ്സൽ മാവൂർ തുടങ്ങിയവരും നേതൃത്വം നൽകി. സെക്രട്ടറി ഇർഷാദ് ചേന്ദമംഗല്ലൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.