കൂ​ടു​ത​ൽ തൊ​ഴി​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി തൊ​ഴി​ൽ ഗൈ​ഡ് പ​രി​ഷ്ക​ര​ണം

ദോ​ഹ: പു​തി​യ കാ​ല​ത്തി​ന്റെ മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ളെ ത​രം​തി​രി​ച്ചും വി​ശ​ദീ​ക​രി​ച്ചു​മു​ള്ള സ​മ​ഗ്ര ഗൈ​ഡു​മാ​യി ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. പു​തി​യ തൊ​ഴി​ൽ വി​പ​ണി തു​റ​ന്നു ന​ൽ​കി​യ ന​വീ​ന​മാ​യ തൊ​ഴി​ലു​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്ന് സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ഒ​ക്യൂ​പേ​ഷ​ന​ൽ ഡി​സ്ക്രി​പ്ഷ​ൻ ആ​ൻ​ഡ് ക്ലാ​സി​ഫി​ക്കേ​ഷ​ൻ ഗൈ​ഡ് പ​രി​ഷ്ക​രി​ച്ച് പു​റ​ത്തി​റ​ക്കി​യ​ത്. പു​തി​യ തൊ​ഴി​ൽ വി​ഭാ​ഗ​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ ഗൈ​ഡി​ൽ 3717 തൊ​ഴി​ലു​ക​ളാ​ണു​ള്ള​ത്.

ആ​ഭ്യ​ന്ത​ര മ​​ന്ത്രാ​ല​യം, തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സ -ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഐ.​ടി തു​ട​ങ്ങി​യ മ​ന്ത്രാ​ല​യ​ങ്ങ​ൾ, ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ, സ​യ​ൻ​സ് ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്റ്, ഖ​ത്ത​ർ എ​ന​ർ​ജി, ഖ​ത്ത​ർ സെ​ൻ​​ട്ര​ൽ ബാ​ങ്ക്, സി​വ​ൽ സ​ർ​വി​സ് ആ​ൻ​ഡ് ഗ​വ. ഡെ​വ​ല​പ്മെ​ന്റ് ബ്യൂ​റോ, നാ​ഷ​ന​ൽ പ്ലാ​നി​ങ് കൗ​ൺ​സി​ൽ, ഖ​ത്ത​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഗൈ​ഡ് പ​രി​ഷ്ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. രാ​ജ്യാ​ന്ത​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് തൊ​ഴി​ലു​ക​ളു​ടെ ഇ​നം ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്.

വ്യ​വ​സാ​യി​ക വ​ള​ർ​ച്ച​യും തൊ​ഴി​ൽ വൈ​വി​ധ്യ​വ​ത്ക​ര​ണ​വും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പു​തി​യ തൊ​ഴി​ൽ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഓ​രോ തൊ​ഴി​ൽ വി​ഭാ​ഗ​ത്തി​നും വി​ശ​ദ​മാ​യ വി​വ​ര​ണ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും ത​മ്മി​ലു​ള്ള സേ​വ​ന​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്. ഇ​തു​വ​ഴി, തൊ​ഴി​ൽ നി​യ​മ​ത്തി​ന് വി​ധേ​യ​മാ​യ ക​മ്പ​നി​ക​ളി​ൽ​നി​ന്നു​ള്ള റി​ക്രൂ​ട്ട്മെ​ന്റ് അ​പേ​ക്ഷ, വി​സ, റെ​സി​ഡ​ൻ​സി ന​ട​പ​ടി​ക​ൾ, ​ക​രാ​ർ ഡോ​ക്യു​മെ​ന്റേ​ഷ​ൻ, റെ​സി​ഡ​ൻ​സി പു​തു​ക്ക​ൽ, ​വ​ർ​ക്ക് പെ​ർ​മി​റ്റ് തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ വി​വ​ര​ശേ​ഖ​ര​ണം സാ​ധ്യ​മാ​യി. തൊ​ഴി​ൽ നി​യ​മം നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് പു​റ​ത്തു​ള്ള മേ​ഖ​ല ഉ​ൾ​പ്പെ​ടു​ത്തി​യാ​വും ഭാ​വി​യി​ലെ വി​പു​ലീ​ക​ര​ണം. 

Tags:    
News Summary - Updated career guide to include more jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.