ദോഹ: കലയുടെയും നിലവാരത്തിെൻറയും മൂല്ല്യങ്ങളും േശാഭയും നഷ്ടമാകുന്ന മലയാളത്തിെൻറ രംഗകലക്ക് പ്രവാസലോകത്തിെൻറ പരിമിതമായ രംഗാവിഷ്ക്കാരങ്ങളിൽ നിന്ന് പഠിക്കാൻ ഏറെയുണ്ടെന്ന പാഠവുമായി ‘മൂക നർത്തകൻ’ അവതരിപ്പിക്കപ്പെട്ടു. നടുമുറ്റം ഖത്തർ ചാപ്റ്ററിെൻറ സഹകരണത്തോടെ റിമമ്പറൻസ് തിയറ്റർ ഒരുക്കിയ ‘മൂക നർത്തകൻ’ രംഗാവിഷ്ക്കാരം സ്കിൽസിലെ അശോക ഹാളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അത് ഖത്തർ മലയാളികളുടെ സാംസ്ക്കാരിക ചരിത്രത്തിലെ അടയാളപ്പെടുത്തൽ കൂടിയായി. അത്യുജ്ജല ഭാവതീവ്രതയോടെ പ്രവാസലോകത്തെ ഒരുകൂട്ടം കലാകാരൻമാരും കലാകാരികളും വേദിയിൽ സ്വയം മറന്ന് ജീവിച്ചപ്പോൾ അതിന് സമാനതകൾ ഇല്ലായിരുന്നു. സ്വന്തം നാടിൽ നിന്ന് വിദൂരങ്ങളിലേക്ക് അതിജീവനത്തിനായി വന്നവർ, തൊഴിൽേവളകൾ കഴിഞ്ഞുള്ള സമയം മിച്ചം പിടിച്ചും ത്യാഗങ്ങൾ സഹിച്ചും രൂപപ്പെടുത്തിയ ഒന്നരമണിക്കൂർ രംഗാവിഷ്ക്കാരം കണ്ടവർക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു. പൂർണ്ണത ആവിഷ്ക്കരിക്കാൻ ആഗ്രഹിക്കുന്ന കലാകാരെൻറ പ്രണയത്തിനിടയിൽ ഭീമൻ എന്ന
അഭിനേതാവിന് സ്വന്തം നാവും പ്രണയിനിയും നഷ്ടെപ്പടുന്നതും സ്വന്തം അസ്ത്യത്വം തേടി അയ്യാൾ അലയുന്നതുമാണ് ഇൗ ഗൗരവമാർന്ന രംഗാവിഷ്ക്കാരത്തിെൻറ പ്രമേയം. അതിന് ചുറ്റുമുള്ള മനുഷ്യ ഹൃദയങ്ങളുടെ അവസ്ഥകളും ആധികളും ചാരുതയോടെ കോർത്തിണക്കിയപ്പെടുകയായിരുന്നു. ഭീമൻ എന്ന കഥാപാത്രമായി അരങ്ങിൽ ജീവിച്ചത് ദോഹയിലെ പ്രമുഖ കലാകാരൻ കൃഷ്ണനുണ്ണിയായിരുന്നു. അേദ്ദഹം കഥകളി പഥങ്ങൾക്കും മനസിെൻറ വിഭ്രമങ്ങൾക്കും അനുസരിച്ച് അഭിനയത്തിെൻറ വിസ്മയപ്പെടുത്തലുകൾ സൃഷ്ടിച്ചപ്പോൾ, ഡോക്ടറായി വന്ന ആരതി സദസിെൻറ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. കരുത്തുറ്റ അഭിനേത്രിയെയാണ് സദസ് ആരതിയിൽ ദർശിച്ചത്. ഭീമെൻറ പ്രണയിനിയായി വന്ന ചിത്രാരാേജഷും വേറിട്ടതാക്കി. നാടകം കണ്ടവർ പറഞ്ഞതും മൂകനർത്തകൻ കേരളത്തിൽ അവതരിപ്പിക്കപ്പെടണം എന്നതായിരുന്നു.
അരങ്ങിൽ ചലനം കൊള്ളിക്കുന്ന കലാസൃഷ്ടികളുടെ അഭാവം ശരിക്കും അലട്ടുന്ന കേരള സമൂഹത്തിൽ ഇൗ രംഗാവിഷ്ക്കാരം പോലുള്ളവ മാർഗനിർദേശമാകുമെന്നാണ് വിലയിരുത്തൽ. ഖത്തറിലെ മലയാളി കൂട്ടായ്മകൾ കാഴ്ച്ച വെക്കുന്ന രംഗാവിഷ്ക്കാരങ്ങളിൽ പലതും അതിശക്തമായ ആസ്വാദനമാണ് കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ വാരത്തിൽ ഗണേഷ് തയ്യിൽ സംവിധാനം ചെയ്ത ‘മുച്ചയ്യൻ’ വിത്യസ്തമായ ചിന്തകളും വർത്തമാനങ്ങളുമായിരുന്നു കാഴ്ച്ച വെച്ചത്.
‘മൂകനർത്തക’നിൽ കൃഷ്ണനുണ്ണി, ബഷീർ കേച്ചേരി, ആരതി പ്രജീത്, നിജി പത്മ ഘോഷ്, പ്രകാശ്,ചിത്ര, അനു, ദേവാനന്ദ്, ശ്രീജിത്, ആനന്ദ്, ആദിത്, രാജേഷ് തുടങ്ങിയവരാണ് അഭിനയിച്ചത്. സംഗീതം ബിേജായി പി.ആർ. മറ്റ് അണിയറ പ്രവർത്തകർ സജു കെ.പി.എ.സി, പ്രജീത്, അനൂപ്, ഷാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.