'നൈസ്​ ടച്ച്​' കുടിവെള്ള കമ്പനി പ്രവർത്തനം തുടങ്ങി

ദോഹ: നൈസ്​ ഗ്രൂപ്പിൻെറ​ അൽ വജ്​ബ വാട്ടർ ഫാക്​ടറിയുടെ 13ാമത്​ ബിസിനസ്​ സംരംഭം ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ ഉദ്​ഘാടനം ചെയ്​തു. ന്യൂ ഇൻഡസ്​ട്രിയൽ ഏരിയയിൽ കോവിഡ്​ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ്​ ചടങ്ങ്​ നടത്തിയത്​ 'നൈസ്​ ടച്ച്​ വാട്ടർ' എന്ന ബ്രാൻഡിലാണ്​ പുതിയ കുടിവെള്ളം പുറത്തിറക്കുന്നത്​. അഞ്ച്​ ഗാലൻ ബോട്ടിലിലും 350 മില്ലി ലിറ്ററിൻെറ ചെറിയ ബോട്ടിലിലും വിപണിയിൽ ലഭ്യമാകും. ഏതുതരം ഉപഭോക്​താക്കളു​െടയും ആവശ്യാനുസരണം വൻതോതിൽ ഉൽപാദനം നടത്താൻ ശേഷിയുള്ളതാണ്​ അൽവജ്​ബ വാട്ടർ കമ്പനി.

ആധുനിക യന്ത്രസാമഗ്രികളോടെ ഉന്നത ഗുണനിലവാരത്തിലുള്ളതാണ്​ പുതിയ ബ്രാൻഡ്​ കുടിവെള്ളം. മികച്ച വിതരണശൃംഖലയിലൂടെ രാജ്യത്തിൻെറ ഏത്​ ഭാഗത്തും വിതരണം നടത്താൻ കഴിയുമെന്നും മാനേജ്​മെൻറ്​ അറിയിച്ചു. 1998ലാണ്​ നൈസ്​ ഗ്രൂപ്​ സ്​ഥാപിതമാകുന്നത്​. നിലവിൽ 12 കമ്പനികളും നാല്​ ഫാക്​ടറികളും ഗ്രൂപ്പിന്​ കീഴിലുണ്ട്​. നൈസ് ഗ്രൂപ്​ മാനേജിങ്​ ഡയറക്​ടർ പി.കെ. റഷീദ്​, ഗ്രൂപ്​ ജനറൽ മാനേജർ സി.എ. ജാസിർ, ജനറൽ മാനേജർ റിജിൽ ഇബ്രാഹീം എന്നിവർ പ​ങ്കെടുത്തു. ഗ്രൂപ്​ ചെയർമാൻ നാസർ മുഹമ്മദ്​ അൽതമീമി, ഇബ്രാഹീം എന്നിവർ ആശംസകൾ അറിയിച്ചു.ഐ.സി.ബി.എഫ്​ പ്രസിഡൻറ്​ പി.എൻ. ബാബുരാജൻ, ഐ.സി.സി പ്രസിഡൻറ്​ മണികണ്​ഠൻ തുടങ്ങിയവർ പ​ങ്കെടുത്തു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.