ദോഹ: എല്ലാം സംശുദ്ധമായിരിക്കണമെന്ന് ലോകകപ്പ് സംഘാടകർക്ക് നിർബന്ധമാണ്. കളി മൈതാനവും സ്റ്റേഡിയങ്ങളും റോഡുകളും മാത്രമല്ല, വായും ശുദ്ധമായിരിക്കണമെന്ന നിർബന്ധബുദ്ധി. അതിൻെറ ഭാഗമായാണ് ലോകകപ്പ് വേദികളിലെ അന്തരീക്ഷവായുവിൻെറ നില പരിശോധിക്കുന്ന 'എയർ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷൻ' സുപ്രിംകമ്മിറ്റി സ്ഥാപിക്കുന്നത്. ലോകകപ്പ് വേദികളിൽ സ്ഥാപിക്കുന്നതിന് മുന്നോടിയായി ഖത്തർ സർവകലാശാലാ പരിശീലന കേന്ദ്രത്തിൽതന്നെ കഴിഞ്ഞ ദിവസം നിരീക്ഷണ യൂനിറ്റ് സ്ഥാപിച്ചു.
സുപ്രീംകമ്മിറ്റിയും മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയവും ചേർന്നാണ് മോണിറ്ററിങ് സ്റ്റേഷൻ ഒരുക്കിയത്. അധികം വൈകാതെ ലോകകപ്പ് വേദികളിലൊന്നായ അൽജനൂബ് സ്റ്റേഡിയത്തിൽ അടുത്ത യൂനിറ്റ് സ്ഥാപിക്കും. അന്തരീക്ഷ വായുവിൻെറ അളവ്, താപനില, മറ്റു ഘടകങ്ങൾഎന്നിവയെല്ലാം മോണിറ്ററിങ് സ്റ്റേഷൻ നിരീക്ഷിക്കും.
സ്റ്റേഷനിൽനിന്നുള്ള റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ അന്തരീക്ഷ വായു മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് സുപ്രീംകമ്മിറ്റി ലോക്കൽ സ്റ്റേക്ഹോൾഡർ മാനേജർ ജാസിം അൽ ജൈദ അറിയിച്ചു.പരിസ്ഥിതി സൗഹൃദമായ ലോകകപ്പ് എന്ന ലക്ഷ്യത്തിൽ ഒന്നു മാത്രമാണ് ശുദ്ധമായ അന്തരീക്ഷവായു ഉറപ്പാക്കുക എന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.