ദോഹ: ഖത്തറിലെ വാഹന ഉപയോക്താക്കള്‍ക്ക് ആശ്വാസവുമായി ഇന്നുമുതൽ പെട്രോളിന് 10 ദിർഹമിെൻറയും ഡീസിലിന് അഞ്ചു ദിർഹമിെൻറയും കുറവ്. ഇന്നു മുതല്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.70 റിയാലും സൂപ്പര്‍ പെട്രോളിന് 1.80 റിയാലുമാണ് വില. കഴിഞ്ഞമാസത്തെ അപേക്ഷിച്ച് പ്രീമിയം, സൂപ്പര്‍ പെട്രോളിെൻറ വിലയില്‍ 10 ദിര്‍ഹമിെൻറ വീതം കുറവുണ്ടായിട്ടുണ്ട്. ഇന്നു മുതല്‍ ഡീസലിെൻറ വില ലിറ്ററിന് 1.85 റിയാല്‍. ആഗസ്റ്റിനെ അപേക്ഷിച്ച് ഡീസലിന് അഞ്ചു ദിര്‍ഹമിെൻറ കുറവുണ്ടായിട്ടുണ്ട്. ആഗസ്റ്റില്‍ പ്രീമിയം ലിറ്ററിന് 1.80 റിയാലും സൂപ്പര്‍ പെട്രോളിനും ഡീസലിനും 1.90 റിയാല്‍ വീതവുമായിരുന്നു വില. സെപ്റ്റംബറിലെ പെട്രോള്‍, ഡീസല്‍ വില ഖത്തര്‍ പെട്രോളിയം അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2016 ഏപ്രില്‍ മുതലാണ് രാജ്യാന്തര വിലക്കനുസരിച്ച് ഓരോ മാസവും ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയത്. 2016 ജൂണില്‍ ആദ്യം വിലനിലവാരം പ്രഖ്യാപിക്കുന്ന സമയത്ത് പ്രീമിയം പെട്രോളിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലും ആയിരുന്നു. 1.40 റിയാല്‍ ആയിരുന്നു ഡീസലിെൻറ വില. ഈ കാലയളവില്‍ പ്രീമിയം, സൂപ്പര്‍ പെട്രോളിെൻറ വിലയില്‍ 50 ദിര്ഹമിെൻറയും ഡീസലിെൻറ വിലയില്‍ 45 ദിര്ഹമിെൻറയും വര്‍ധനവാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.