ദോഹ: പുതുവത്സരത്തിൽ വാഹനമുടമകൾക്ക് ഖത്തർ പെേട്രാളിയത്തിൽ നിന്നുള്ള സന്തോഷവാർത്ത. ജനുവരി ഒന്ന് മുതൽ പെേട്രാളിനും ഡീസലിനും വില വീണ്ടും കുറയുമെന്ന് ഖത്തർ പെേട്രാളിയം പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രകാരം ഇന്ന് മുതൽ പ്രീമിയം പെേട്രാളിന് 1.50 റിയാലും സൂപ്പർ േഗ്രഡ് പെേട്രാളിന് 1.55 റിയാലുമാകും. പ്രീമിയം, സൂപ്പർ േഗ്രഡ് പെേട്രാളിന് 30 ദിർഹം വീതമാണ് ഡിസംബറിലെ നിരക്കിൽ നിന്നും കു റച്ചിരിക്കുന്നത്. ഡിസംബറിലും പെേട്രാളിന് 25 ദിർഹം വീതം കുറഞ്ഞിരുന്നു. അതേസമയം, ഡീസലിന് 25 ദിർഹം കുറഞ്ഞ് 1.75 റിയാലായി മാറി.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവാണ് വാഹന ഇന്ധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സർക്കാറിനെ േപ്രരിപ്പിച്ചത്. 2017 സെപ്തംബർ മുതൽ ഖത്തർ പെേട്രാളിയമാണ് പുതുക്കിയ വില നിശ്ചയിച്ചു കൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കുന്നത്. 2016 ജൂണിൽ പുതിയ തീരുമാനപ്രകാരം പ്രഥമ വിലവിവര പട്ടിക പുറത്തിറക്കുമ്പോൾ പെേട്രാൾ പ്രീമിയം ലിറ്ററിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലും ഡീസൽ ലിറ്ററിന് 1.40 റിയാലുമായിരുന്നു വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.