ദോഹ: ഖത്തർ കെ.എം.സി.സി അംഗങ്ങൾക്കായി നടപ്പാക്കുന്ന പ്രിവിലേജ് കാർഡ് ലോഞ്ചിങ്ങിനായി മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ദോഹയിലെത്തുന്നു.
വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്ക് അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങ്. പുതിയ മെംബർഷിപ് കാർഡിന്റെ വിതരണവും ചടങ്ങിൽ നടക്കുമെന്ന് കെ.എം.സി.സി പ്രസിഡൻറ് എസ്.എ.എം ബഷീർ അറിയിച്ചു.
സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിന്റെയും അംഗത്വ വിതരണത്തിന്റെയും ഭാഗമായി നടപ്പാക്കിയ 'ഡിജി കെ.എം.സി.സി' പദ്ധതിയുടെ അനുബന്ധമായാണ് അംഗങ്ങൾക്ക് ലോയൽറ്റി കാർഡും പുതിയ മെംബർഷിപ് കാർഡും നൽകുന്നത്. പ്രമുഖ ഇൻഷുറൻസ് കമ്പനിയായ ലിബാന സിസ്വെയുമായി സഹകരിച്ച് ഹെൽത്ത്, മോട്ടോർ വാഹനം ഉൾപ്പെടെ എല്ലാ ഇൻഷുറൻസ് സേവനങ്ങളിലും കെ.എം.സി.സി അംഗങ്ങൾക്ക് നിശ്ചിത ശതമാനം ഇളവുകൾ ലഭിക്കുന്നതാണ് പ്രിവിലേജ് കാർഡ്. വിവിധ ക്ലിനിക്കുകൾ, ജ്വല്ലറികൾ, റസ്റ്റാറന്റുകൾ, ട്രാവൽ ഏജൻസികൾ, കാർഗോ ഏജൻസി തുടങ്ങി ഖത്തറിലെ വിവിധ വാണിജ്യ, ആതുരാലയ സ്ഥാപനങ്ങളിലും ഇളവുകൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.