ദോഹ: പ്രവാസികളുടെ മടങ്ങിപ്പോക്കിനുള്ള കേന്ദ്രസർക്കാറിൻെറ വന്ദേഭാരത് പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഖത്തറിൽ നിന്ന് കേരളത്തിലേക്ക് രണ്ടുവിമാനങ്ങൾ കൂടി. ഏതൊക്കെ വിമാനത്താവളങ്ങളിലേക്കാണ് വിമാനമെന്നും എന്നാണ് ദിവസമെന്നും പിന്നീട് അറിയിക്കും.
രണ്ടാംഘട്ടത്തിൽ ഖത്തറിൽ നിന്ന് ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാർ, കർണാടക സംസ്ഥാനങ്ങളിലേക്ക് ഓരോ വിമാനവും ഉണ്ടാകും.
ഒന്നാം ഘട്ടത്തിൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് ഓരോ വിമാനങ്ങൾ അനുവദിച്ചിരുന്നത്.
ഇതിൽ കൊച്ചി വിമാനം കഴിഞ്ഞ ദിവസം പോയിരുന്നു. തിരുവനന്തപുരം വിമാനം ഇന്ന് (മേയ് 12ന്) ദോഹയിൽ നിന്ന് തിരുവനന്തപുരേത്തേക്ക് പുറപ്പെടും. നേരത്തേ 4.30ന് പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഒരുമണിക്കൂർ വൈകി 5.30നാണ് ദോഹയിൽ നിന്ന് തിരുവനന്തപുരം വിമാനം പുറപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.