ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റിയുടെ ഭാഗമായ ഖത്തർ എൻവയൺമെൻറ് ആൻഡ് എനർജി റിസർച് ഇൻസ്​റ്റിറ്റ്യൂട്ട്​ സംഘം ഗവേഷണത്തിനിടെ

മലിനജലത്തിൽ കോവിഡ് സാന്നിധ്യം; ഗവേഷണം തുടങ്ങി

കോവിഡ്–19 മുൻകരുതൽ നടപടികളുടെ കാര്യക്ഷമതയെയും നിയന്ത്രണങ്ങൾ നടപ്പാക്കുന്നതി​െൻറ മാനദണ്ഡങ്ങളെയും നിർണയിക്കുന്നതിൽ കണ്ടെത്തൽ പ്രധാന പങ്കുവഹിക്കും

ദോഹ: ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റിയുടെ ഭാഗമായ ഖത്തർ എൻവയൺമെൻറ് ആൻഡ് എനർജി റിസർച് ഇൻസ്​റ്റിറ്റ്യൂട്ടി​െൻറ (ക്വീറി) ആഭിമുഖ്യത്തിൽ നഗരസഭയുടെ മലിനജലത്തിൽ കോവിഡ്–19​െൻറ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിന് തുടക്കം കുറിച്ചു. പൊതു മരാമത്ത് വകുപ്പ് അശ്ഗാൽ, വെയ്ൽ കോർണെൽ മെഡിസിൻ ഖത്തർ, ഖത്തർ ബയോമെഡിക്കൽ റിസർച്ച് ഇൻസ്​റ്റിറ്റ്യൂട്ട്, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവയുമായി സഹകരിച്ചാണ് ഗവേഷണം ആരംഭിച്ചിരിക്കുന്നത്.

പൊതുജനാരോഗ്യ മന്ത്രാലയത്തി​െൻറ സയൻറിഫിക് റെഫറൻസ്​ ആൻഡ് റിസർച് ടാസ്​ക്ഫോഴ്സി​െൻറ കോവിഡ്–19മായി ബന്ധപ്പെട്ട പാരിസ്​ഥിതിക പരിശോധനയുടെ പ്രാരംഭ പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കോവിഡ്–19 വൈറസ്​ ബാധയുണ്ടായാൽ മനുഷ്യ മാലിന്യങ്ങളിലൂടെ വൈറസി​െൻറ അവശിഷ്​ടങ്ങൾ പുറന്തള്ളപ്പെടുന്നുണ്ട്. അതിനാൽ മലിനജലം പരിശോധിക്കുന്നതിലൂടെ വൈറസുകളുടെ സാന്നിധ്യത്തി​െൻറ അളവ് എത്രത്തോളമുണ്ടെന്ന് ഗവേഷണത്തിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്വീറിയുടെ ഗവേഷണ പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ പരിശോധനക്കാവശ്യമായ വിവിധ വേസ്​റ്റ് വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറിൽനിന്നുള്ള മലിനജല സാമ്പ്​ളുകൾ അശ്ഗാൽ കൈമാറിയിട്ടുണ്ട്.

കോവിഡ്–19​െൻറ സാന്നിധ്യം കണ്ടെത്തുന്നതിന് മലിനജലം നിരീക്ഷിക്കുകയെന്നത് മഹാമാരിക്കെതിരായ പോരാട്ടം ശക്തമാക്കാനും രോഗം എങ്ങനെ പടരുന്നെന്ന് കണ്ടെത്താനും പൊതുജനാരോഗ്യ മന്ത്രാലയത്തെ സഹായിക്കുന്നു. ഇത് കോവിഡ്–19 മുൻകരുതൽ നടപടികളുടെ കാര്യക്ഷമതയെയും നിയന്ത്രണങ്ങൾ നടപ്പാക്കുന്നതി​െൻറ മാനദണ്ഡങ്ങളെയും നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും. വൈറസി​െൻറ രണ്ടാം വരവ് സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ മുന്നറിയിപ്പ് നൽകാനും ഇത് ഏറെ പ്രയോജനപ്പെടും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.