ഇന്ത്യയിലേക്കും തിരിച്ചും സർവിസ്​: ഖത്തർ എയർവേസ്​ ബുക്കിങ്​ തുടങ്ങി

ദോഹ: ആഗസ്​റ്റ്​ 18 മുതൽ 31വരെ ഇന്ത്യയിൽനിന്ന്​ ഖത്തറിലേക്കും തിരിച്ചുമുള്ള വിവിധ സർവിസുകൾക്കുള്ള ബുക്കിങ്​ ഖത്തർ എയർവേ​സ്​ ആരംഭിച്ചു.

ദോഹയിൽനിന്ന്​ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചും സർവിസ്​ നടത്തുമെന്ന്​ ഖത്തർ എയർവേ​സ്​ അറിയിച്ചു. അഹ്​മദാബാദ്​, അമൃത്​സർ, ബംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഗോവ, ഹൈദരാബാദ്​, കൊൽക്കത്ത, കോഴിക്കോട്​, മുംബൈ, നാഗ്​പൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണിത്​.

ദോഹയിൽനിന്ന്​ ഈ 13 കേന്ദ്രങ്ങളിലേക്കും ഇവിടങ്ങളിൽനിന്ന്​ ദോഹയിലേക്കുമുള്ള സർവിസുകൾക്ക്​ ബുക്ക്​ ചെയ്യാം. ഇന്ത്യയും ഖത്തറും തമ്മിൽ ഒപ്പുവെച്ച എയർബബ്​ൾ കരാർ പ്രകാരമാണ്​ സർവിസ്​ നടത്തുന്നത്​.ഖത്തർ എയർവേസിൽ ഇന്ത്യയിൽനിന്ന്​ ഖത്തറിലേക്ക്​ വരാൻ മുൻകൂട്ടിയുള്ള കോവിഡ്​ നെഗറ്റിവ്​ സാക്ഷ്യപത്രം നിർബന്ധമാണ്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.