ടാങ്ക് ബയത്ത്​ലൺ 2020 മത്സരത്തിൽ പ​ങ്കെടുക്കുന്ന ഖത്തർ സായുധസേനാംഗങ്ങൾ

ടാങ്ക് ബയത്ത്​ലൺ 2020ൽ ഖത്തർ സായുധസേന

ദോഹ: റഷ്യൻ ഫെഡറേഷനിൽ നടന്ന ടാങ്ക് ബയത്ത്​ലൺ 2020 മത്സരത്തിൽ ഖത്തർ സായുധസേന ആദ്യമായി പങ്കെടുത്തു. എല്ലാ വർഷവും നടക്കുന്ന ടാങ്ക് ബയത്ത്​ലണിൽ 16 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. സെപ്റ്റംബർ ആറ് വരെയാണ് ഈ വർഷത്തെ പരിപാടി നടക്കുന്നത്​. ഖത്തർ സായുധസേനയുടെ എജുക്കേഷൻ ആൻഡ് ​െട്രയ്​നിങ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്​റ്റാഫ് മേജർ ജനറൽ ഹമദ് അഹ്മദ് അൽ നുഐമി, റഷ്യയിലെ ഖത്തർ മിലിട്ടറി അറ്റാഷേ, നോട്ടിക്കൽ ബ്രിഗേഡിയർ ജനറൽ മുബാറക് റാഷിദ് അൽ സുലൈതി തുടങ്ങിയ ഉന്നത ഉദ്യോഗസ്​ഥർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.