ദോഹ: കൂടുതൽ സ്ഥാപനങ്ങളെ ആകർഷിക്കാനും തൊഴിലവസരം സൃഷ്ടിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്ത് ഖത്തർ ഫിനാൻഷ്യൽ സെൻറർ. 2022ഒാടെ ആയിരത്തിൽ അധികം കമ്പനികളെയും പതിനായിരം ജീവിനക്കാരെയും ഖത്തർ ഫിനാൻഷ്യൽ സെൻററിെൻറ ഭാഗമാക്കാനുള്ള ശ്രമങ്ങളാണ് മുന്നോട്ടുപോകുന്നത്. സാമ്പത്തിക, സാമ്പത്തികേതര വിഭാഗങ്ങളിൽ കൂടുതൽ കമ്പനികളെ ആകർഷിക്കും.
നിലവിൽ ഖത്തർ ഫിനാൻഷ്യൽ സെൻററിൽ 540 കമ്പനികളാണുള്ളതെന്നും ഇത് ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്നും 2022ഒാടെ തൊഴിലവസരങ്ങൾ 10000 ആക്കാനാകുമെന്നും ഖത്തർ ഫിനാൻഷ്യൽ സെൻറർ സി.ഇ.ഒ യൂസുഫ് മുഹമ്മദ് അൽ ജൈദ പറഞ്ഞു. െഎപെക് 2018െൻറ ഭാഗമായി നടത്തിയ പാനൽ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തർ ദേശീയ വിഷൻ 2030െൻറ ഭാഗമായി സാമ്പത്തിക മേഖലയിലെ വൈവിധ്യവത്കരണത്തിന് ഫിനാൻഷ്യൽ സെൻറർ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.