ദോഹ: ഇന്ത്യൻ കമ്പനിയായ അദാനി ഗ്രൂപ്പിൽ ഖത്തർ നിക്ഷേപം നടത്തുന്നതായി റിപ്പോർട്ട്. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ 2.7 ശതമാനം ഓഹരി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി സ്വന്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
474 ദശലക്ഷം ഡോളര്‍ (3800 കോടി രൂപ) തുകയാണ് പുനരുപയോഗ ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന ഗ്രീന്‍ എനര്‍ജി ലിമിറ്റഡില്‍ ഖത്തര്‍ നിക്ഷേപിച്ചത്. സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ കമ്പനിയുടെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞ സമയത്താണ് ഖത്തർ ഇൻവെസ്റ്റ് മെന്റ് അതോറിറ്റിയുടെ വൻ നിക്ഷേപമെത്തുന്നത്.
കമ്പനിയുടെ വളര്‍ച്ച ലക്ഷ്യമിട്ട് കൂടുതല്‍ നിക്ഷേപസ്ഥാപനങ്ങളെ ആകര്‍ഷിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമാണ് ക്യു.ഐ.എയുമായുള്ള സഹകരണം. അതേസമയം, ക്യു.ഐ.എ ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകിയിട്ടില്ല. റിലയന്‍സ് റീട്ടെയിലിലും ഖത്തര്‍ നിക്ഷേപത്തിന് ചര്‍ച്ചകള്‍ നടത്തുന്നതായി വാർത്തകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.