ദോഹ: മെട്രോ യാത്രക്കാർക്ക് ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്ത് അഞ്ച് സൗജന്യ യാത്ര സ്വന്തമാക്കാനുള്ള ഓഫറുമായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം. യാത്രക്കാരുടെ മെട്രോ ട്രാവൽ കാർഡ് ഖത്തർ റെയിൽ ആപ്പിലോ, വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രോത്സാഹനമായാണ് സെപ്റ്റംബർ 15 മുതൽ മൂന്നു മാസത്തെ കാമ്പയിൻ പ്രഖ്യാപിച്ചത്.
ഈ സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യുന്നവർക്കാണ് ആദ്യ അഞ്ചു യാത്രകൾ പ്രോത്സാഹനമെന്ന നിലയിൽ സൗജന്യമായി അനുവദിക്കുന്നത്. ഡിസംബർ 15 വരെ കാലയളവിനുള്ളിൽ രജിസ്റ്റർ ചെയ്യുന്നവർക്കാണ് സൗജന്യ യാത്രാവസരം നൽകുന്നത്. കാർഡ് ആക്ടിവേഷൻ പൂർത്തിയായി മൂന്നു മാസത്തിനുള്ളിൽ സൗജന്യ യാത്ര ഉപയോഗപ്പെടുത്തണം എന്ന ഉപാധിയുണ്ട്.
രജിസ്റ്റർ ചെയ്ത ശേഷം, ദോഹ മെട്രോ എൻട്രി ഗേറ്റിലോ-ലുസൈൽ ട്രാമിലോ ടാപ്പ്ചെയ്യുന്നതിലൂടെ കാർഡ് ആക്ടിവേറ്റ് ചെയ്യാം. രജിസ്റ്റർ ചെയ്ത് ഒരു മാസത്തിനുള്ളിൽ ട്രാവൽ കാർഡ് ടാപ്പ് ചെയ്ത് ആക്ടിവേറ്റ് ചെയ്യണമെന്ന നിബന്ധനയുമുണ്ട്.
ഉപയോക്താക്കൾക്ക് www.qr.com.qa വെബ്സൈറ്റിലോ ഖത്തർ റെയിൽ ആപ്പ് വഴിയോ ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യാം. മാനേജ് ട്രാവൽ കാർഡ്, ക്ലിക്ക് ആഡ് കാർഡ് എന്ന വിൻഡോ വഴി ട്രാവൽ കാർഡിലെ 11 ഡിജിറ്റ് നമ്പർ നൽകിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ഒരു ഇ-മെയിൽവഴി ഒരു ട്രാവൽ കാർഡിന് മാത്രമാണ് സൗജന്യ യാത്രാ ഓഫർ ലഭിക്കുകയെന്ന് ഖത്തർ റെയിൽ അറിയിച്ചു. സ്റ്റാൻഡേർഡ്, േഗാൾഡ് ക്ലബ് ട്രാവൽ കാർഡുകൾക്ക് ലഭ്യമാണ്. എന്നാൽ, ഒരു മാസത്തേക്കും ആഴ്ചയിലേക്കുമായുള്ള കാർഡിനും പ്രമോഷനൽ കാർഡിനും ഓഫർ ലഭ്യമാകില്ല. അഞ്ച് സൗജന്യ യാത്ര എന്ന ഓഫർ യാത്രചെയ്ത് തന്നെ ഉപയോഗപ്പെടുത്തണമെന്നും ഖത്തർ റെയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.