ദോഹ: ഖത്തറിന്റെ ദേശീയ ദിനത്തിൽ വേറിട്ട ആഘോഷവുമായി സ്കൈ ഡൈവർ സലിം അൽ മർറി. ഉയരെ പറന്ന ചെറുവിമാനത്തിൽനിന്ന് പരമ്പരാഗത ഖത്തരി വസ്ത്രമായ തോബ് അണിഞ്ഞ് മറൂണും വെള്ളയും നിറത്തിലെ ദേശീയ പതാകയും പിടിച്ച് ഭൂമിയിലേക്ക് ചാടിയായിരുന്നു അതിസാഹസികമായ ഡൈവിങ്. ദേശീയ ദിനത്തിലായിരുന്നു തന്റെ രാജ്യത്തിന് അഭിനന്ദനം അറിയിച്ചുകൊണ്ട് പ്രശസ്ത സ്കൈ ഡൈവറായ സലിം അൽ മർറിയുടെ ആകാശച്ചാട്ടം.
വെള്ള നിറത്തിലെ തോബും തലപ്പാവും ഇഗാലും അണിഞ്ഞായിരുന്നു ഇദ്ദേഹം സാഹസിക പ്രകടനം നടത്തിയത്. സാധാരണ സ്കൈ ഡൈവർമാർ സുരക്ഷിത വസ്ത്രമണിഞ്ഞ് ആകാശത്തുനിന്നും പറന്നിറങ്ങുമ്പോഴായിരുന്നു ഇദ്ദേഹം ഖത്തറിന് ആശംസ നേരാൻ വേറിട്ട വഴി തിരഞ്ഞെടുത്തത്. ഏറെ ദൂരം ദേശീയ പതാക വലിച്ചുപിടിച്ചുകൊണ്ട് കുതിച്ച ഇദ്ദേഹം ലാൻഡിങ്ങിന് മുമ്പ് പാരച്യൂട്ട് നിവർത്തിയപ്പോൾ ഖത്തർ അമീറിന് ആശംസയുമായി ‘തമീം അൽ മജിദ്’ എന്നും തെളിഞ്ഞു. നേരത്തേയും ഡൈവിങ്ങിലൂടെ ശ്രദ്ധേയനായ സലിം അൽ മർറിയുടെ പുതിയ ശ്രമം ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.