ദോഹ കോർണിഷിലെ ദേശീയ ദിന പരേഡ്​ (ഫയൽ ചിത്രം

ഖത്തർ ദേശീയ ദിന പരേഡ്​ റദ്ദാക്കി

ദോഹ: ഖത്തർദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായ പരേഡ്​ റദ്ദാക്കി. ദേശീയ ദിന സംഘാടകസമിതിയുടെ തീരുമാനം ഖത്തർ സാംസ്​കാരിക മന്ത്രാലയമാണ്​ പ്രഖ്യാപിച്ചത്​.

ദേശീയ ദിനമായ ഡിസംബർ 18ന്​ ദോഹ കോർണിഷിലാണ്​ വിവിധ സേനാ വിഭാഗങ്ങളും പാരാട്രൂപ്പേഴ്​സും ഉൾപ്പെടെ അണിനിരക്കുന്ന ദേശീയ ദിന പരേഡ്​ അരങ്ങേറുന്നത്​. താൽകാലിക സ്​റ്റേജ്​ ഉൾപ്പെടെ ഒരുക്കങ്ങൾ ദോഹ കോർണിഷിൽ നേരത്തെ ആരംഭിച്ചിരുന്നു. എന്നാൽ, തയ്യാറെടുപ്പുകൾക്കിടെയാണ്​ പരേഡ്​ റദ്ദാക്കികൊണ്ടുള്ള തീരുമാനം.

അതേസമയം ഉംസലാലിലെ ദർബ്​ അൽ സാഇയിലെ ദേശീയ ദിന പരിപാടികൾ തുടരും. ഓരോ ദിവസവും ആയിരങ്ങളാണ്​ ഇവിടെ എത്തുന്നത്​. കതാറയിലും ഞായറാഴ്​ച മുതൽ ദേശീയ ദിന പരിപാടികൾ ആരംഭിക്കുന്നുണ്ട്​.

Tags:    
News Summary - Qatar National Day Parade Canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.