യമൻ മന്ത്രിയുടെ പ്രസ്​താവന​െക്കതിരെ ഖത്തർ രംഗത്ത്

ദോഹ: യമൻ മന്ത്രിയുടെ ഖത്തർ വിരുദ്ധ പ്രസ്​താവനകൾക്കെതിരെ വിദേശകാര്യമന്ത്രാലയം രംഗത്ത്. യമൻ വാർത്താവിനിമയമന്ത്രി മുഹമ്മദ് അൽ എർയാനിയുടെ ഖത്തറിനെതിരായ തുടർച്ചയായുള്ള പ്രസ്​താവന െക്കതിരെയാണ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.ഖത്തറിനെതിരായ പ്രസ്​താവന അനവസരത്തിലുള്ളതാണെന്നും അടിസ്​ഥാനരഹിതമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്​തമാക്കി.

യമനിലെ സഹോദരന്മാരുടെ ദുരിതമകറ്റാനും അവരുടെ സമാധാനത്തിന്​ പ്രവർത്തിക്കുന്നതിനുമാണ് ഇപ്പോൾ പരിഗണന നൽകേണ്ടതെന്നും അതിന് പകരം ഖത്തറിനെ കടന്നാക്രമിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. യമനിലെ പ്രതിസന്ധികളിൽ ഖത്തറിന് പങ്കുണ്ടെന്നും ഹൂതികളുമായി ഖത്തറിന് ബന്ധമുണ്ടെന്നും കഴിഞ്ഞദിവസം യമൻ മന്ത്രി മുഹമ്മദ് അൽ എർയാനി പറഞ്ഞിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.