അടുത്ത അധ്യയന വർഷവും ഓൺലൈനെന്ന പ്രചരണം തെറ്റ്​

ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ അടുത്ത അധ്യായന വർഷവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ വാസ്​തവ വിരുദ്ധമാണെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി അറിയിച്ചു.ചില വാർത്തകളിൽ കോവിഡ്–19 കാരണം അടുത്ത അധ്യായന വർഷം ക്ലാസുകൾ ഒൺലൈൻ വഴിയായിരിക്കുമെന്നും മറ്റു ചിലർ, സ്​കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്നും പ്രചരിപ്പിക്കുന്നുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ മന്ത്രാലയം ഇതുവരെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്​ഥാന രഹിതമാണെന്നും മന്ത്രാലയത്തിൽ നിന്നുള്ളതല്ലെന്നും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വിവരങ്ങൾക്കായി മന്ത്രാലയത്തി​െൻറ ഔദ്യോഗിക േസ്രാതസ്സുകൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    
News Summary - The campaign for online next year was wrong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.