അടുത്ത അധ്യയന വർഷവും ഓൺലൈനെന്ന പ്രചരണം തെറ്റ്
text_fieldsദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ അടുത്ത അധ്യായന വർഷവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി അറിയിച്ചു.ചില വാർത്തകളിൽ കോവിഡ്–19 കാരണം അടുത്ത അധ്യായന വർഷം ക്ലാസുകൾ ഒൺലൈൻ വഴിയായിരിക്കുമെന്നും മറ്റു ചിലർ, സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്നും പ്രചരിപ്പിക്കുന്നുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ മന്ത്രാലയം ഇതുവരെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയത്തിൽ നിന്നുള്ളതല്ലെന്നും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വിവരങ്ങൾക്കായി മന്ത്രാലയത്തിെൻറ ഔദ്യോഗിക േസ്രാതസ്സുകൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.