ടോക്യോ ഒളിമ്പിക്​സി​െൻറ ഉദ്​ഘാടന ചടങ്ങിൽ മാർച്ച്​ പാസ്​റ്റിൽ പ​ങ്കെടുക്കുന്ന ഖത്തർ ടീം 

ടോക്യോയിൽ തിളങ്ങി ഖത്തർ

ദോഹ: ടോക്യോ ഒളിമ്പിക്​സിൽ ഖത്തറി​െൻറ സൂപ്പർ താരങ്ങൾ ഇന്നിറങ്ങുന്നു. വെള്ളിയാഴ്​ച രാത്രിയോടെ തിരിതെളിഞ്ഞ വിശ്വമേളയിൽ ഖത്തറി​െൻറ പതാകവാഹകയായ തലാ അബൂജബാറയുടെ നേതൃത്വത്തിൽ ഇന്ന്​ വിവിധ ഇനങ്ങളിൽ താരങ്ങൾ മത്സര ട്രാക്കിലേക്ക്​. ശനിയാഴ്​ച വൈകി നടന്ന തുഴച്ചിൽ സിംഗ്​ൾസ്​ റെപാഷെയിൽ മത്സരിച്ച തലാ അബൂജബാറ സെമി ഫൈനലിലേക്ക്​ യോഗ്യത നേടിയിട്ടുണ്ട്​. ഞായറാഴ്​ച​ പുലർച്ചയാണ്​ സെമി ഫൈനൽ മത്സരം. ജൂഡോയിൽ അയ്യൂബ്​ അൽ ഇദ്​രിസിയും, ബീച്ച്​ വോളിബാളിൽ അഹ്​മദ്​ തിജാൻ, ഷരീഫ്​ യൂനുസ്​ ടീമും ഇന്ന്​ മത്സരത്തിനിറങ്ങും.

മൂന്നു വർഷം ജപ്പാനിൽ പരിശീലിച്ച തലാ കഴിഞ്ഞ ഓരോ റൗണ്ടിലും നില മെച്ചപ്പെടുത്തിയാണ്​ സെമിയിൽ പ്രവേശിച്ചത്​. ഹീറ്റ്​സിൽ അഞ്ചാം സ്​ഥാനത്തായാണ്​ ഫിനിഷ്​ ചെയ്​തത്​. പിന്നീട്​, റെപാഷെ റൗണ്ടിലെ പ്രകടനത്തി​െൻറ മികവിൽ സെമിയിലേക്ക്​ യോഗ്യത നേടുകയായിരുന്നു. ​തുഴച്ചിലിൽ ഒളിമ്പിക്​സിൽ മത്സരിക്കുന്ന ആദ്യ ഖത്തർ താ​രമെന്ന റെക്കോഡ്​ കുറിച്ചാണ്​ ഇവർ ടോക്യോയിൽ തുഴയെടുത്തത്​. അത്​ലറ്റിക്​സ്​, ബീച്ച്​വോളി, ജുഡോ, ​തുഴച്ചിൽ, ഷൂട്ടിങ്​, നീന്തൽ, വെയ്​റ്റ്​ ലിഫ്​റ്റിങ്​ എന്നീ ഇനങ്ങളിൽ 15 താരങ്ങളാണ്​ ഖത്തറിനായി ടോക്യോയിൽ മത്സരിക്കുന്നത്​.

വെള്ളിയാഴ്​ച നടന്ന ഒളിമ്പിക്​സ്​ ഉദ്​ഘാടന ചടങ്ങി​െൻറ മാർച്ച്​ പാസ്​റ്റിൽ ടീമിലെ രണ്ടു വനിതകളിൽ ഒരാളായ തലാ അബൂജബാറയാണ്​ ഖത്തർ ദേശീയ പതാക വഹിച്ചത്​. മാർച്ച്​ പാസ്​റ്റിൽ ദേശീയ ടീമിലെ 12 താരങ്ങൾ പങ്കാളികളായി. പരമ്പരാഗത അറബ്​ വേഷമണിഞ്ഞാണ്​ താരങ്ങൾ അണിനിരന്നത്​.

ഖത്തർ ഒളിമ്പിക്​സ്​ കമ്മിറ്റി പ്രസിഡൻറ്​ ശൈഖ്​ ജൊവാൻ ബിൻ ഹമദ്​ ആൽഥാനി, സെക്രട്ടറി ജനറൽ ജാസിം ബിൻ റാഷിദ്​ ബുനയ്​ൻ എന്നിവരും ഉദ്​ഘാടന ചടങ്ങിൽ പ​ങ്കെടുത്തു. 

Tags:    
News Summary - Qatar shines in Tokyo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.