ദോഹ: ഖത്തറിലെ ചൂടിൻെറ കാഠിന്യം 49ലെത്തി. വെള്ളിയാഴ്ചയും ശനിയാഴ്ചയും താപനില 49 ഡിഗ്രി സെൽഷ്യസിലെത്തിയതായി ഖത്തർ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പകൽസമയങ്ങളിൽ ശക്തമയ ചൂടും രാത്രിയിൽ കടുത്ത ഹ്യുമിഡിറ്റിയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.
വെള്ളിയാഴ്ച മുകയ്നിസ്, മിസയ്മീർ, സുദൻത്തിൽ എന്നിവിടങ്ങളിൽ 48-49 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്തി. ദോഹയിൽ 44 ഡിഗ്രിയായിരുന്നു താപനില.ശനിയാഴ്ച പകൽ ചൂട് വീണ്ടും കൂടി തന്നെ റിപ്പോർട്ട് ചെയ്തെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു.
മിസയ്മീറിൽ 49 ഡിഗ്രിയിൽ അന്തരീക്ഷം ചുട്ടുപൊള്ളി. മുകൈനിസ്, വകറ, മിസയീദ്, അൽകോർ, ഖത്തർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലും ശക്തമായ ചൂട് അനുഭവപ്പെട്ടു.
വരും ദിവസങ്ങളിലും ശക്തമായ ചൂട് തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. പകൽസമയങ്ങളിൽ ആരോഗ്യപരിരക്ഷക്കുള്ള മുൻകരുതൽ എടുക്കണമെന്നും തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി ചെയ്യരുതെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.