Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചൂടിൽ വെന്ത്​

ചൂടിൽ വെന്ത്​

text_fields
bookmark_border
ചൂടിൽ വെന്ത്​
cancel

ദോഹ: ഖത്തറിലെ ചൂടിൻെറ കാഠിന്യം 49ലെത്തി. ​വെള്ളിയാഴ്​ചയും ശനിയാഴ്​ചയും താപനില 49 ഡിഗ്രി സെൽഷ്യസിലെത്തിയതായി ഖത്തർ കാലാവസ്​ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പകൽസമയങ്ങളിൽ ശക്​തമയ ചൂടും രാത്രിയിൽ കടുത്ത ഹ്യുമിഡിറ്റിയുമാണ്​ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്​.

വെള്ളിയാഴ്​ച മുകയ്​നിസ്​, മിസയ്​മീർ, സുദൻത്തിൽ എന്നിവിടങ്ങളിൽ 48-49 ഡിഗ്രി സെൽഷ്യസ്​ വരെ ചൂട്​ രേഖപ്പെടുത്തി. ദോഹയിൽ 44 ഡിഗ്രിയായിരുന്നു താപനില.​ശനിയാഴ്​ച പകൽ ചൂട്​ വീണ്ടും കൂടി തന്നെ റിപ്പോർട്ട്​ ചെയ്​തെന്ന്​ കാലാവസ്​ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു.

മിസയ്​മീറിൽ 49 ഡിഗ്രിയിൽ അന്തരീക്ഷം ചുട്ടുപൊള്ളി. മുകൈ​നിസ്​, വകറ, മിസയീദ്​, അൽകോർ, ഖത്തർ യൂനിവേഴ്​സിറ്റി എന്നിവിടങ്ങളിലും ശക്​തമായ ചൂട്​ അനുഭവപ്പെട്ടു.

വരും ദിവസങ്ങളിലും ശക്​തമായ ചൂട്​ തുടരുമെന്നാണ്​ അധികൃതരുടെ മുന്നറിയിപ്പ്​. പകൽസമയങ്ങളിൽ ആരോഗ്യപരിരക്ഷക്കുള്ള മുൻകരുതൽ എടുക്കണമെന്നും ​തുറസ്സായ സ്​ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി ചെയ്യരുതെന്നും നിർദേശമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar temperature
News Summary - Qatar temperature
Next Story