ദോഹ: തൊഴിലാളി ഖത്തറിലെത്തിയാൽ ഒരുമാസത്തിനകം വിസ നടപടികൾ പൂർത്തിയാക്കാൻ തൊഴിലുടമക്ക് ബാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമ പോസ്റ്റിലൂടെ ഓർമിപ്പിച്ചു. വീഴ്ചവരുത്തിയാൽ 10000 റിയാൽവരെ തൊഴിലുടമയിൽനിന്ന് പിഴയീടാക്കുമെന്നും നിയമനടപടികളും നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ ഖത്തറിലേക്കുള്ള വരവ്, വിസ നടപടികൾ, തിരിച്ചുപോക്ക് എന്നിവയുമായി ബന്ധപ്പെട്ട് അധികൃതരെ ബന്ധപ്പെടുത്തിക്കൊടുക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമക്കാണ്. ഇതിന് വിസമ്മതിക്കാൻ തൊഴിലാളിയെ അനുവദിക്കില്ല. വിസ നടപടികൾ പൂർത്തിയാക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ വൈകുന്ന ഓരോ ദിവസത്തിനും പത്ത് ദീനാർ വീതം പിഴ നൽകേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.