ദോഹ: താലിബാൻ ഭരണംപിടിച്ചതിനുപിന്നാലെ അടിമുടി അനിശ്ചിതത്വത്തിലായ അഫ്ഗാനിസ്താനിലേക്ക് ദുരിതാശ്വാസ സഹായവുമായി ഖത്തർ. ഭക്ഷ്യവസ്തുക്കളും മരുന്നുകളും വഹിച്ചുള്ള ഖത്തർ ചാരിറ്റിയുടെ ആദ്യവിമാനം ഞായറാഴ്ച കാബൂളിലെത്തി. അഫ്ഗാനിലെ ഖത്തർ അംബാസഡർ സഈദ് ബിൻ മുബാറക് അൽ ഖയാറീെൻറ നേതൃത്വത്തിലുള്ള സംഘം ദുരിതാശ്വാസ വസ്തുക്കൾ ഏറ്റുവാങ്ങി.
അഫ്ഗാെൻറ പുനർനിർമാണത്തിലും സമാധാന പുനഃസ്ഥാപനത്തിലും നിരന്തരമായി ഇടപെട്ട ഖത്തറിെൻറ മറ്റൊരു ശ്രദ്ധേയമായ നീക്കമായിരുന്നു ദുരിതാശ്വാസ സഹായങ്ങൾ.
അരി, പഞ്ചസാര, ഉപ്പ്, ഗോതമ്പ്, കുട്ടികൾക്കുള്ള ഭക്ഷ്യ പദാർഥങ്ങൾ, മരുന്നുകൾ ഉൾപ്പെടെ 17 ടൺ വസ്തുക്കളുമായാണ് ഞായറാഴ്ച ആദ്യ വിമാനം കാബൂളിലെത്തിയത്.
10,000ത്തോളം കുടുംബങ്ങൾക്കുള്ള ദുരിതാശ്വാസ വസ്തുക്കൾ അടങ്ങിയതാണിത്. ഖത്തർ ഫണ്ട് ഫോർ െഡവലപ്മെൻറ്, ഖത്തർ ചാരിറ്റി നേതൃത്വത്തിലായിരുന്നു ഇവ എത്തിച്ചത്. ഇനിയുള്ള ഏതാനും ദിവസങ്ങളിൽ ദോഹയിൽനിന്നും ദുരിതാശ്വാസ വസ്തുക്കളും വഹിച്ചുള്ള വിമാനങ്ങൾ കാബൂളിലെത്തും.
ഏറ്റുമുട്ടലുകളുടെയും കുടിയൊഴിയലിേൻറയും ബാക്കിപത്രമെന്നോണം തകർന്ന ഹാമിദ് കർസായി വിമാനത്താവളത്തിെൻറ അറ്റകുറ്റപ്പണികൾ ഖത്തറിെൻറ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഖത്തർ, തുർക്കി എന്നിവടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘത്തിെൻറ നേതൃത്വത്തിലാണ് വിമാനത്താവളത്തിെൻറ പുനർനിർമാണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.