ദോഹ: ഐക്യരാഷ്ട്രസഭയുടെ ലോകാരോഗ്യ സംഘടനയായ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷ (ഡബ്ല്യൂ.എച്ച്.ഒ)െൻറ ഉന്നതാധികാര സമിതിയായ ദി വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയുടെ പുതിയ ഉപാധ്യക്ഷയായി ഖത്തര്‍ ആരോഗ്യമന്ത്രി ഡോ. ഹനാന് മുഹമ്മദ് അൽകുവാരി തെരഞ്ഞെടുക്കപ്പെട്ടു.
ലോക ആരോഗ്യ അസംബ്ലിയുടെ എഴുപത്തിനാലാമത് സെഷനിലായിരുന്നു തീരുമാനം. ഡബ്ല്യൂ.എച്ച്.ഒയുടെ തീരുമാനങ്ങളെടുക്കുന്ന ഉന്നത സമിതിയാണ് ദി വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി. ലോകാരോഗ്യ സംഘടനയുടെ നയരൂപവത്കരണം, ഡയറക്ടര്‍ ജനറലിനെ നിയമിക്കല്‍, സാമ്പത്തിക നയരൂപവത്കരണം തുടങ്ങിയ ചുതമലകള്‍ നിര്‍വഹിക്കുന്ന സമിതി വര്‍ഷത്തില്‍ ഒരിക്കലാണ് വിപുലമായി സമ്മേളിക്കുക.
ലോകാരോഗ്യ സംഘടനയില്‍ അംഗങ്ങളായ രാജ്യങ്ങളില്‍നിന്നുള്ളവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. മേയ് 24ന് വിഡിയോ കോണ്‍ഫറന്‍സ് മുഖേന ആരംഭിച്ച അസംബ്ലി ജൂണ്‍ ഒന്നുവരെ തുടരും. ഡോ. ഹനാന് അൽകുവാരിയുടെ നേതൃത്വത്തിലുള്ള ഖത്തര്‍ സംഘം അസംബ്ലിയില്‍ പങ്കെടുക്കുന്നുണ്ട്.
ജൂണ്‍ രണ്ടിന് ചേരുന്ന ഡബ്ല്യൂ.എച്ച്.ഒയുടെ 149ാം എക്സിക്യൂട്ടിവ് ബോര്‍ഡ് യോഗത്തിലും ഖത്തര്‍ സംഘം പങ്കെടുക്കും. കോവിഡ് മഹാമാരിയെ ഒരുമിച്ച് അതിജീവിക്കാനും പ്രതിരോധത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍ തേടാനുമുള്ള വഴികള്‍ പ്രമേയമാക്കിയാണ് ലോകാരോഗ്യ അസംബ്ലിയുടെ ഈ വര്‍ഷത്തെ സെഷന് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.