ക്വാറന്‍റീൻ പിൻവലിച്ചത് സ്വാഗതാർഹം -കുവാഖ്

ദോഹ: വിദേശത്തുനിന്ന് കേരളത്തിൽ എത്തുന്ന പ്രവാസികൾക്ക് നിലവിൽ ഉണ്ടായിരുന്ന ക്വാറന്‍റീൻ നിബന്ധന പിൻവലിച്ച സർക്കാർ നടപടി സ്വാഗതാർഹം എന്ന് കുവാഖ് അഭിപ്രായപ്പെട്ടു. അൽപം വൈകിയെങ്കിലും കുവാഖ് ഉൾപ്പെടെ പ്രവാസി സംഘടനകളുടെ ശക്തമായ പ്രതിഷേധം പരിഗണിച്ച് ഉചിതമായ തീരുമാനം കൈക്കൊണ്ട സർക്കാർ നടപടി ചെറിയ അവധിക്ക് നാട്ടിൽ പോകുന്ന പ്രവാസികൾക്ക് വളരെ ആശ്വാസകരമാണെന്ന് പ്രസിഡന്‍റ്​ മുഹമ്മദ് നൗഷാദ് അബു പറഞ്ഞു. കേരളത്തിൽ പൊതുപരിപാടികളും സമ്മേളനങ്ങളുമെല്ലാം യഥേഷ്ടം നടക്കുകയും പ്രവാസികളോട് മാത്രം വെച്ചുപുലർത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ ഒരു വിധത്തിലും അംഗീകരിക്കാൻ സാധിക്കുന്നവയായിരുന്നില്ല. വൈകി വന്ന ഈ സർക്കാർ തീരുമാനം എല്ലാ പ്രവാസി സംഘടനകൾക്കും സന്തോഷം നൽകുന്നവയാണെന്ന് ജനറൽ സെകട്ടറി വിനോദ് വള്ളിക്കോൽ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Quarantine withdrawal is welcome -Quakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.