ദോഹ: കോവിഡ്–19 പ്രതിസന്ധികൾക്കിടയിലും വിശ്വസികൾ റമദാൻെറ ചൈതന്യത്തിൽ. റമദാൻ ഒന്ന് വെള്ളിയാഴ്ച തന്നെ ആയതിന ാൽ വീടുകളിലും താമസ്ഥലങ്ങളിലും വിശ്വാസികൾ നമസ്കാരവും പ്രാർഥനകളും നിർവഹിക്കുകയായിരുന്നു. പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നതിനാൽ രാജ്യത്തെ പള്ളികൾ അടഞ്ഞുതന്നെ കിടക്കുമെന്ന് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയമാണ് അറിയിച്ചത്. എന്നാൽ പള്ളികളിൽ ബാങ്ക് വിളിക്ക് മുടക്കമില്ല. അതേസമയം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം നടക്കും. ഇമാമും പള്ളിയിലെ ജീവനക്കാരുമുൾപ്പെടെ 40 പേർ മാത്രമേ ഇതിൽ പങ്കെടുക്കുകയുള്ളൂ. ഇതനുസരിച്ച് റമദാനിലെ ആദ്യവെള്ളിയിൽ നമസ്കാരം നടന്നു. ഇമാമും മറ്റ് ചിലരും പള്ളിയിലെ ജീവനക്കാരുമാണ് പങ്കെടുത്തത്. ഇമാമും നാല് പേരുമുൾപ്പെടെ ഈ പള്ളിയിൽ ഇശാ നമസ്കാരവും തറാവീഹ് നമസ്കാരവും നടത്തും.
പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ നിർദേശങ്ങളും മുൻകരുതലുകളും പാലിച്ചായിരിക്കുമിത്. നമസ്കാരങ്ങൾ ഔദ്യോഗിക ടെലിവിഷൻ, റേഡിയോ വഴി പൊതുജനങ്ങളിലേക്ക് എത്തിക്കുമെങ്കിലും ഇത് പിന്തുടർന്ന് നമസ്കരിക്കാനും പ്രാർഥിക്കുവാനും അനുവാദമില്ല. കോവിഡ്–19 പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് വിവിധ അതോറിറ്റികളുമായി ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതി ശാന്തമാകുകയും രോഗം നിയന്ത്രണവിധേയമാകുകയും ചെയ്യുന്നതോടെ എല്ലാ പള്ളികളും പ്രാർഥനകൾക്കായി തുറന്നുകൊടുക്കുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് പ്രധാനപ്പെട്ടതെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്ന പള്ളിയാണ് ഖത്തറിൽ ജനങ്ങൾ പൊതുവെ ഗ്രാൻറ്മസ്ജിദ് എന്ന് വിളിക്കുന്ന ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളി. റമദാനിൽ വിശ്വാസികൾ കൂടുതൽ എത്താറുണ്ടായിരുന്ന പള്ളിയിൽ നാൽപതുപേരുമായി ജുമുഅ നടന്നത് പുതിയ അനുഭവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.