Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറമദാനിലെ ആദ്യവെള്ളി:...

റമദാനിലെ ആദ്യവെള്ളി: വീടുകളിൽ പ്രാർഥനകളുമായി വിശ്വാസികൾ

text_fields
bookmark_border
റമദാനിലെ ആദ്യവെള്ളി: വീടുകളിൽ പ്രാർഥനകളുമായി വിശ്വാസികൾ
cancel
camera_alt???????? ??????????????????? ?????? ???? ???????? ??? ??????? ????? ???????? ????????? ?????? ??????????? ?????????? ???? ???????? ????????

ദോഹ: കോവിഡ്–19 പ്രതിസന്ധികൾക്കിടയിലും വിശ്വസികൾ റമദാൻെറ ചൈതന്യത്തിൽ. റമദാൻ ഒന്ന്​ വെള്ളിയാഴ്​ച തന്നെ ആയതിന ാൽ വീടുകളിലും താമസ്​ഥലങ്ങളിലും വിശ്വാസികൾ നമസ്​കാരവും പ്രാർഥനകളും നിർവഹിക്കുകയായിരുന്നു. പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നതിനാൽ രാജ്യത്തെ പള്ളികൾ അടഞ്ഞുതന്നെ കിടക്കുമെന്ന് ഔഖാഫ് ഇസ്​ലാമികകാര്യ മന്ത്രാലയമാണ്​ അറിയിച്ചത്​. എന്നാൽ പള്ളികളിൽ ബാങ്ക് വിളിക്ക് മുടക്കമില്ല. അതേസമയം ഇമാം മുഹമ്മദ് ബിൻ അബ്​ദുൽ വഹാബ് പള്ളിയിൽ വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്​കാരം നടക്കും. ഇമാമും പള്ളിയിലെ ജീവനക്കാരുമുൾപ്പെടെ 40 പേർ മാത്രമേ ഇതിൽ പങ്കെടുക്കുകയുള്ളൂ. ഇതനുസരിച്ച്​ റമദാനിലെ ആദ്യവെള്ളിയിൽ നമസ്​കാരം നടന്നു. ഇമാമും മറ്റ്​ ചിലരും പള്ളിയിലെ ജീവനക്കാരുമാണ്​ പ​ങ്കെടുത്തത്​. ഇമാമും നാല് പേരുമുൾപ്പെടെ ഈ പള്ളിയിൽ ഇശാ നമസ്​കാരവും തറാവീഹ് നമസ്​കാരവും നടത്തും.

പൊതുജനാരോഗ്യ മന്ത്രാലയത്തി​െൻറ നിർദേശങ്ങളും മുൻകരുതലുകളും പാലിച്ചായിരിക്കുമിത്​. നമസ്​കാരങ്ങൾ ഔദ്യോഗിക ടെലിവിഷൻ, റേഡിയോ വഴി പൊതുജനങ്ങളിലേക്ക് എത്തിക്കുമെങ്കിലും ഇത്​ പിന്തുടർന്ന്​ നമസ്​കരിക്കാനും പ്രാർഥിക്കുവാനും അനുവാദമില്ല. കോവിഡ്–19 പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് വിവിധ അതോറിറ്റികളുമായി ബന്ധപ്പെടുന്നുണ്ടെന്നും സ്​ഥിതി ശാന്തമാകുകയും രോഗം നിയന്ത്രണവിധേയമാകുകയും ചെയ്യുന്നതോടെ എല്ലാ പള്ളികളും പ്രാർഥനകൾക്കായി തുറന്നുകൊടുക്കുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് പ്രധാനപ്പെട്ടതെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു. എല്ലാ വെള്ളിയാഴ്​ചകളിലും ആയിരക്കണക്കിന്​ വിശ്വാസികൾ എത്തുന്ന പള്ളിയാണ്​ ഖത്തറിൽ ജനങ്ങൾ പൊതുവെ ഗ്രാൻറ്​മസ്​ജിദ്​ എന്ന്​ വിളിക്കുന്ന ഇമാം മുഹമ്മദ് ബിൻ അബ്​ദുൽ വഹാബ് പള്ളി. റമദാനിൽ വിശ്വാസികൾ കൂടുതൽ എത്താറുണ്ടായിരുന്ന പള്ളിയിൽ നാൽപതുപേരുമായി ജുമുഅ നടന്നത്​ പുതിയ അനുഭവമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsramadan
News Summary - ramadan-qatar-gulf news
Next Story