റമദാനിൽ ഗതാഗത വകുപ്പ്  പേട്രാളിംഗ് ശക്തമാക്കുന്നു

ദോഹ: റമദാൻ മാസത്തിൽ രാജ്യത്തെ വാണിജ്യ കോംപ്ലക്സുകൾക്കും വലിയ പള്ളികൾക്കും സമീപവും കോർണിഷ് മേഖലയിലും പേട്രാളിംഗ് ശക്തമാക്കുമെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഗതാഗത വകുപ്പി​​െൻറ റമദാൻ മാസത്തെ പദ്ധതിയിലാണ് പേട്രാളിംഗും നിരീക്ഷണവും ശക്തമാക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അശ്രദ്ധമായ ൈഡ്രവിംഗ് നിരീക്ഷിക്കുന്നതിനും പിടികൂടുന്നതിനുമായി അർദ്ധ രാത്രികളിലും പേട്രാളിംഗ് ശക്തമാക്കുമെന്ന് വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഇത് കൂടാതെ റമദാനിലുടനീളം വൈവിധ്യമാർന്ന ഗതാഗത ബോധവൽകരണ പരിപാടികളും കുടുംബ മജ്​ലിസുകളിലെ സന്ദർശനവും ഫോട്ടോഗ്രഫി മത്സരവും ഗതാഗത വകുപ്പി​​െൻറ വരുന്ന ഒരു മാസത്തെ പദ്ധതിയിലുൾപ്പെടുന്നു. അതോടൊപ്പം തന്നെ നോമ്പ് തുറ സമയത്ത് വാഹനമോടിക്കുന്നവർക്ക് ആശ്വാസമായി ഇഫ്താറിനാവശ്യമായ ഭക്ഷ്യവസ്​തുക്കളും ഗതാഗത വകുപ്പ് വിതരണം ചെയ്യും. 

ഗതഗാത വകുപ്പിന് കീഴിലുള്ള പബ്ലിക് അഡ്മിനിസ്​േട്രഷൻ വിഭാഗം നിരവധി ബോധവൽകരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഗതാഗത വകുപ്പിലെ മീഡിയ–ബോധവൽകരണ വിഭാഗം തലവൻ ലെഫ്.കേണൽ മുഹമ്മദ് റാദി അൽ ഹാജിരി പറഞ്ഞു. നോമ്പ് തുറക്ക് മുമ്പ് പ്രധാന റോഡുകളിൽ ഗതാഗതം സുഗമമാക്കുന്നതിനായും നോമ്പ് തുറക്ക് ശേഷം പ്രധാന പള്ളികൾക്ക് സമീപം ഗതഗാതം സുഗമമാക്കുക, പ്രത്യേക സുരക്ഷ ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുമായിരിക്കും പേട്രാളിംഗ് ശക്തമാക്കുകയെന്ന് അദ്ദേഹം സൂചിപ്പിച്ചു.  

Tags:    
News Summary - ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.