ദോഹ: ഈ വര്‍ഷം ഖത്തറിൽ റമദാൻ വ്രതം അനുഷ്ഠിക്കേണ്ടി വരിക 15 മണിക്കൂർ. വ്രതത്തിെൻറ കൂടിയ ദൈര്‍ഘ്യം 15 മണിക്കൂറും ഒമ്പതു മിനിട്ടുമായിരിക്കും. കുറഞ്ഞത് 14 മണിക്കൂറും 38 മിനുട്ടും. റമദാെൻറ ആദ്യ ദിനങ്ങളിലായിരിക്കും കുറഞ്ഞ ദൈര്‍ഘ്യം. ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. ബഷീര്‍ മര്‍സൂഖാണ് ഇക്കാര്യം പറഞ്ഞത്. റമദാെൻറ അവസാന ദിവസങ്ങളിലാണ് പകല്‍ ദൈര്‍ഘ്യം കൂടുക. അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ഓരോ ദിവസവും സുബ്ഹി, അസ്തമയ സമയം മാറുന്നതിനാല്‍ നോമ്പിെൻറ പകല്‍ ദൈര്‍ഘ്യത്തിലും ദിനേന മാറ്റമുണ്ടാകും. ഈ വര്‍ഷം യൂറോപ്പിലെ വിശ്വാസികള്‍ക്കായിരിക്കും ദൈര്‍ഘ്യമേറിയ വ്രതദിനങ്ങള്‍. നോര്‍വെയിലെയും സ്വീഡനിലെയും വിശ്വാസികള്‍ ഏകദേശം 20 മണിക്കൂറോളം വ്രതത്തിലായിരിക്കും. ഡെന്മാര്ക്കിലും ജര്‍മ്മനിയിലും 19 മണിക്കൂർ. ഫ്രാന്‍സില്‍ 18 മണിക്കൂര്‍. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വ്രതദിനങ്ങള്‍ അര്ജൻറീനയിലായിരിക്കും, ഏകദേശം 11 മണിക്കൂർ.
മാസപ്പിറവി നിര്‍ണയ സമിതി യോഗം ഇന്ന്
ഔഖാഫ് ഇസ്ലാമികകാര്യമന്ത്രാലയത്തിലെ മാസപ്പിറവി നിര്‍ണയ സമിതിയുടെ പ്രത്യേക യോഗം ഇന്ന് മഗ്രിബ് നമസ്കാരാനന്തരം ചേരും. ശനിയാഴ്ച ഹിജ്റ വര്‍ഷം 1440 ശഅബാന്‍ 29 ആയതിനാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുണ്ട്. രാജ്യത്തെ മുഴുവന്‍ വിശ്വാസികളും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മാസപ്പിറവി കാണുകയാണെങ്കില്‍ ദഫ്നയിലെ ഔഖാഫ് മന്ത്രാലയത്തില്‍ നേരിട്ടെത്തി വിവരണം നല്‍കണം. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും നാളെ മഗ്രിബ് നമസ്കാരാനന്തരം യോഗം ചേരും.
ഖത്തറില്‍ ഈ വര്‍ഷം റമദാന് ആരംഭം മേയ് ആറിനാകാന് സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മേയ് അഞ്ച് ഞായറാഴ്ച ചന്ദ്രപ്പിറവിയുണ്ടാകാനിടയുണ്ടെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ(ക്യുസിഎച്ച്) ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഞായറാഴ്ച സൂര്യാസ്തമയത്തിനുശേഷം 31 മിനുട്ട് സമയത്തോളം ചന്ദ്രക്കല ആകാശത്ത് ദൃശ്യമാകാനിടയുണ്ട്.
സര്‍ക്കാര്‍ സ്കൂൾ റമദാൻ പ്രവൃത്തി സമയം
സര്‍ക്കാര്‍ സ്കൂളുകളിലെ റമദാനിലെ പ്രവര്‍ത്തനസമയം വിദ്യാഭ്യാസമന്ത്രാലയം പ്രഖ്യാപിച്ചു. കിൻറര്‍ഗാര്‍ട്ടന്‍ സ്കൂളുകള്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചക്കു പന്ത്രണ്ടുവരെ പ്രവര്‍ത്തിക്കും. ഗ്രേഡ് ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് ഒന്നുവരെയായിരിക്കും പ്രവര്‍ത്തനം.
പരമാവധി 40 മിനിട്ടുകളുള്ള അഞ്ചു പിരീഡുകളായിരിക്കും പ്രതിദിനമുണ്ടാകുക. രാവിലെ ഒമ്പത് മുതല്‍ 9.10 വരെ പത്തുമിനുട്ടായിരിക്കും അസംബ്ലി. ആദ്യ പിരീഡ് 9.10 മുതല്‍ 9.50വരെ. രണ്ടാമത്തേത് 9.55 മുതല്‍ 10.35വരെ. മൂന്നാമത്തേത് 10.40 മുതല്‍ 11.20വരെ. 11.20 മുതല്‍ 11.40വരെ 20 മിനുട്ട് ഇടവേളയുണ്ടാകും. നാലാമത്തെ പിരീഡ് 11.40 മുതല്‍ 12.20 വരെ. അഞ്ചാമത്തെ പിരീഡ് 12.20 മുതല്‍ ഉച്ചക്ക് ഒന്നുവരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.