ദോഹ: ഖത്തറിലെ ആതുരസേവനരംഗത്തെ പുതുസംരംഭമായി റിയാദ ഹെൽത്ത് കെയറിനു കീഴിലെ റിയാദ മെഡിക്കൽ സെൻറർ ലോഗോ പ്രകാശനം ചെയർമാൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഹമദ് ആൽഥാനി നിർവഹിച്ചു. സ്വകാര്യ ആരോഗ്യമേഖല വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന, ഖത്തർ നാഷനൽ വിഷൻ 2030 മുന്നിൽ കണ്ടുകൊണ്ടാണ് റിയാദ ഹെൽത്ത്കെയർ പ്രവർത്തനമാരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകോത്തര സംവിധാനങ്ങളും ആരോഗ്യ രംഗത്തെ വിദഗ്ധരുമടങ്ങുന്ന സെൻറർ ഖത്തറിലെ ആരോഗ്യമേഖലക്ക് മികച്ച മുതൽക്കൂട്ടായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, ബ്രാൻഡിനെ മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും പരിചയപ്പെടുത്തി. മികച്ച ആതുരസേവനവും, ആധുനിക സാങ്കേതിക വിദ്യയും ഒരുമിച്ച് ചേരുന്ന ഈ സ്ഥാപനം ഏറ്റവും മികച്ച സേവനം പരമാവധി ചുരുങ്ങിയ െചലവിൽ ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എക്സിക്യൂട്ടിവ് ഡയറക്ടറും സി.എം.ഒയുമായ ഡോ. അബ്്ദുൽ കലാം ചടങ്ങിൽ നന്ദി പറഞ്ഞു. 18 വിഭാഗങ്ങളുമായി റിയാദ മെഡിക്കൽ സെൻറർ ദോഹയിലെ സി റിങ് റോഡിലാണ് ആരംഭിക്കുന്നത്. 'ഇൻസ്പൈറിങ് ബെറ്റർ ഹെൽത്ത്' എന്ന ആപ്തവാക്യത്തിലൂന്നി പ്രവർത്തിക്കാനുദ്ദേശിക്കുന്ന സെൻറർ ആഗോള നിലവാരത്തിലുള്ള ആരോഗ്യ പരിചരണം വാഗ്ദാനം ചെയ്യുമെന്ന് മാനേജ്മെൻറ് അറിയിച്ചു. പൂർണമായി സജ്ജീകരിച്ച ഡയഗ്നോസ്റ്റിക് സെൻററുകൾ, ഫാർമസി, ഒപ്റ്റിക്കൽ ഷോപ് എന്നിവക്കൊപ്പം 30 ക്ലിനിക്കുകളും ഇവിടെ ലഭ്യമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.