ദോഹ: സംസ്കൃതി ഖത്തർ, സി റിങ് റോഡ് ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഖത്തർ ഇന്ത്യൻ അംബാസഡർ വി.വിപുൽ ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തത്തിൽ ഖത്തറിലെ ഇന്ത്യൻ സമൂഹം ദുരിതബാധിതർക്ക് ഒപ്പമാണെന്നും എല്ലാവരും അവരവരാൽ കഴിയുന്ന സഹായം ദുരിതബാധിതർക്ക് നൽകണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ഉദ്ഘാടന സമ്മേളനത്തിൽ സംസ്കൃതി ന്യൂ സലാത്ത പ്രസിഡന്റ് യൂസഫ് പോവിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷംസീർ അരീകുളം, പ്രസിഡന്റ് സാബിത്ത് സഹീർ, കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ.എം.സുധീർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ആസ്റ്ററിലെ ഡോ. ഫുആദ്, എ.ബി.എൻ ഗ്രൂപ് പ്രതിനിധി സന്ദീപ് എന്നിവർക്ക് ഇന്ത്യൻ അംബാസഡർ സംസ്കൃതിയുടെ ഉപഹാരങ്ങൾ സമ്മാനിച്ചു.
ക്യാമ്പിൽ പങ്കെടുത്ത അർഹതപ്പെട്ട 25 പേർക്ക് എ.ബി.എൻ ഗ്രൂപ് നൽകിയ ഗ്ലൂകോമീറ്റർ വിതരണം ചെയ്തു. വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് സമ്മേളനം ആദരാഞ്ജലികൾ അർപ്പിച്ചു. ന്യൂ സലാത്ത യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം ടീന ശ്രീജിത്ത് ദുരന്തത്തിൽ മരണപ്പെട്ടവർക്കുള്ള അനുശോചനക്കുറിപ്പ് വായിച്ചു. ന്യൂ സലാത്ത യൂനിറ്റ് സെക്രട്ടറി ഉണ്ണി ഗുരുവായൂർ സ്വാഗതവും മെഡിക്കൽ ക്യാമ്പ് കോഓഡിനേറ്റർ ശ്രീജിത്ത് പത്മജൻ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് ഡോ. ഷാക്കിർ നയിച്ച നിത്യജീവിതത്തിലെ ആരോഗ്യ പരിപാലനത്തിനുള്ള ബോധവത്കരണ ക്ലാസ് നടന്നു. മുന്നോറോളം പേർക്ക് ക്യാമ്പിന്റെ സേവനം ലഭിച്ചു. ഷക്കീർ, മഞ്ജു ഉണ്ണി, റഹ്മാൻ ചാലിൽ, രഞ്ജിത്ത്, നാരായണൻകുട്ടി, കവിത രസാന്ത്, ഷഹീൻ, ജാബിർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.