ദോഹ: 2020 -2021 അധ്യയന വർഷത്തിലേക്ക് സ്കൂളുകൾ തുറക്കാനിരിക്കെ വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി പുതിയ നടപടികൾ തയാറാക്കി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം.ഇതിെൻറ ഭാഗമായി കോവിഡ് –19 വ്യാപനം തടയുന്നതിന് മുൻകരുതൽ നടപടികൾ, പ്രതിരോധ മാർഗങ്ങൾ നടപ്പാക്കുന്നതിെൻറ രീതി തുടങ്ങിയവ സംബന്ധിച്ച് സ്കൂളുകളിലെ ആരോഗ്യ സുരക്ഷ കമ്മിറ്റിക്ക് പ്രത്യേക പരിശീലനം നൽകും. കോവിഡ് –19 മുൻകരുതൽ നടപടികളെ സംബന്ധിച്ചായിരിക്കും പ്രധാനമായും പരിശീലനം നൽകുക.
വരുംനാളുകളിൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വളരെ നിർണായകമായിരിക്കുമെന്നും കോവിഡ് –19 മഹാമാരിയെ നിയന്ത്രിക്കുന്നതിനായി വലിയ ബോധവത്കരണമായിരിക്കും കമ്മിറ്റി മുന്നോട്ടുവെക്കുകയെന്നും എജുക്കേഷനൽ അഫയേഴ്സ് അസി. അണ്ടർ സെക്രട്ടറി ഫൗസിയ അൽ ഖാതിർ പറഞ്ഞു.പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറയും ഹമദ് മെഡിക്കൽ കോർപറേഷെൻറയും ആഭിമുഖ്യത്തിൽ സ്കൂളുകളിലും സർവകലാശാലകളിലും സുരക്ഷാ മുൻകരുതൽ നടപടികൾ നടപ്പാക്കുമെന്ന് ഡോ. അൽ മസ്ലമാനി വ്യക്തമാക്കിയിരുന്നു.
ഏതെങ്കിലും വിദ്യാർഥിക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തുകയാണെങ്കിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ജീവനക്കാർക്കാവശ്യമായ നിർദേശങ്ങൾ ഹമദ് മെഡിക്കൽ കോർപറേഷൻ പുറത്തിറക്കിയിട്ടുണ്ട്.സ്കൂളുകൾ തുറക്കുന്ന സെപ്റ്റംബർ ഒന്നു മുതൽ മൂന്നു വരെ വിദ്യാർഥികൾക്കും സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് പരിശീലനം നൽകും. മുഴുവൻ സ്കൂളുകളും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ നിർബന്ധമായും സ്വീകരിച്ചിരിക്കണം.
ഏതെങ്കിലും രോഗികളുമായി വിദ്യാർഥി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ നിർബന്ധമായും ക്വാറൻറീനിൽ പോകണമെന്നും സ്കൂളിൽ ഹാജരാകരുതെന്നും ഡോ. അൽ മസ്ലമാനി നിർദേശിച്ചു.കോവിഡ് ഭീഷണി പൂർണമായും ല്ലാതായിട്ടില്ലാത്തതിനാൽ രാജ്യത്ത് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വൻ ഒരുക്കങ്ങളും മുൻകരുതലുകളുമാണ് സ്വീകരിക്കുന്നത്.
2020 -2021 അധ്യായന വർഷത്തേക്ക് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ പുതിയ ഭേദഗതി വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ഈയടുത്ത് വരുത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതോടെ സെപ്റ്റംബർ ഒന്നുമുതലാണ് രാജ്യത്തെ ഇന്ത്യൻ സ്കൂളുകളടക്കമുള്ളവ തുറന്നുപ്രവർത്തിക്കുക. അടുത്ത അധ്യയന വർഷത്തിലെ ആദ്യ സെമസ്റ്റർ പൂർണമായും ഓൺലൈനും ഓഫ്ലൈനും യോജിപ്പിച്ചുള്ള പാഠ്യപദ്ധതിയായിരിക്കുമെന്നതാണ് പുതിയ ഭേദഗതി.
ഒൺലൈൻ, ക്ലാസ് റൂം പഠനങ്ങൾ സംയോജിപ്പിച്ചുള്ള ഈ മിശ്ര പാഠ്യപദ്ധതി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ േഗ്രഡുകളിലും പ്രീ സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാക്കും.കോവിഡ് –19 വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായുള്ള സുരക്ഷ മുൻകരുതലുകൾ സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ചതിെൻറ ഫലമായും ഖത്തറിലെ നിലവിലെ വൈറസ് വ്യാപനത്തോത് അടിസ്ഥാനമാക്കിയുമാണ് പുതിയ ഭേദഗതി നടപ്പാക്കുന്നത്.
സ്കൂൾ അടക്കുന്നതുമായി ബന്ധപ്പെട്ടും പുതിയ അധ്യയന വർഷം വൈകിയാരംഭിക്കുന്നതിെൻറയും പ്രത്യാഘാതങ്ങൾ കുറക്കാനുമാണ് ഭേദഗതി. ഇതോടെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമായിരിക്കും ഓരോ വിദ്യാർഥിയും സ്കൂളുകളിൽ ഹാജരാകേണ്ടി വരുക. സ്കൂളുകളിൽ പ്രതിദിനം പരമാവധി 30 ശതമാനം ഹാജർ മാത്രമായിരിക്കും. അടിസ്ഥാന ക്ലാസുകൾക്കും ലബോറട്ടറി പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും കുട്ടികൾക്ക് പങ്കെടുക്കാനുള്ള അവസരം ഇതിലുണ്ടായിരിക്കും. ക്ലാസ് റൂമുകളിൽ വിദ്യാർഥികൾക്കിടയിൽ സാമൂഹിക അകലം നിർബന്ധമാക്കുന്നതിനാൽ ഒരു ക്ലാസിൽ പരമാവധി 15 വിദ്യാർഥികൾ മാത്രമേ ഹാജരുണ്ടാകാൻ പാടുള്ളൂ. ഓരോ ഡെസ്കുകളും തമ്മിൽ 1.5 മീറ്റർ അകലത്തിലുമായിരിക്കണം.
വിദ്യാർഥികൾക്ക് ക്ലാസുകളിൽ ഹാജരാകാൻ സാധിക്കാത്ത ദിവസങ്ങളിൽ അവർ നിർബന്ധമായും ഒൺലൈൻ ക്ലാസുകളിൽ പങ്കെടുത്തിരിക്കണം. മിഡ് സെമസ്റ്റർ പരീക്ഷയും സെമസ്റ്റർ എൻഡ് പരീക്ഷയും സ്കൂളുകളിൽ തന്നെയായിരിക്കും നടത്തപ്പെടുക. കുട്ടികൾക്കിടയിലെ അകലം സംബന്ധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ സ്കൂളുകൾ ബാധ്യസ്ഥരാണ്.
ആദ്യ മൂന്നു ദിവസങ്ങളിൽ (സെപ്റ്റംബർ ഒന്നു മുതൽ മൂന്നു വരെ) കുട്ടികൾക്ക് സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് ബോധവത്കരണവും മാർഗനിർദേശങ്ങളും നൽകും. കുട്ടികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും ഇത് സംബന്ധിച്ച ലഘുലേഖകൾ വിതരണം ചെയ്യും.ആദ്യ സെമസ്റ്ററിലെ മുഴുവൻ ഷെഡ്യൂളുകളും വിദ്യാർഥികൾക്ക് ആദ്യ ദിവസങ്ങളിൽതന്നെ നൽകണം.
വിദ്യാർഥികൾ ഒത്തുചേരുന്നതിന് ഇടയാക്കുന്ന സ്കൂൾ കോമ്പൗണ്ടിലെ അസംബ്ലി, ഗ്രൂപ് ആക്ടിവിറ്റീസ്, യാത്രകൾ, ക്യാമ്പുകൾ, ആഘോഷ പരിപാടികൾ എന്നിവയെല്ലാം നിർത്തലാക്കണം. സ്കൂളിലേക്കുള്ള പ്രവേശനത്തിനും തിരിച്ചു പോകുന്നതിനുമായി വെവ്വേറെ വഴികൾ ക്രമീകരിക്കാവുന്നതാണ്.വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാർഥികൾക്ക് മെഡിക്കൽ സാക്ഷ്യപത്രം ഹാജരാക്കിയാൽ സ്കൂളിൽ ഹാജരാകുന്നതിൽനിന്ന് വിടുതൽ നൽകുന്നതാണ്. ഏതെങ്കിലും വിദ്യാർഥികളുടെ രക്ഷിതാക്കൾ മാറാരോഗികളാണെങ്കിൽ ആ വിദ്യാർഥികളും സ്കൂളിൽ ഹാജരാകേണ്ടതില്ല. മെഡിക്കൽ സർട്ടിഫിക്കറ്റ്, ദേശീയ മേൽവിലാസ സർട്ടിഫിക്കറ്റ് എന്നിവ ഇതിനായി സ്കൂളുകളിൽ നൽകണമെന്നും മന്ത്രാലയം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.