ദോഹ: സീലൈൻ ഏരിയയിൽ ഗതാഗത നിയമം ലംഘിച്ചതിന് 407 വാഹനങ്ങൾ ഗതാഗത വകുപ്പ് പിടികൂടി യതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ൈഡ്രവർമാർ വിവിധ നിയമലംഘനങ്ങൾ നടത്തിയെന് നും ഇവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പബ്ലിക് േപ്രാസിക്യൂഷന് മുമ്പാകെ ഹാജരാക്കുമെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.
ൈഡ്രവർമാരും കാൽനടക്കാരും ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധപുലർത്തണമെന്നും നിയമലംഘനം മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും ഗതാഗത ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. സീലൈൻ ഏരിയയിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഗതാഗത വകുപ്പ് ശക്തമായ പരിശോധന നടത്തിവരുകയാണ്.
അശ്രദ്ധയോടെയുള്ള ൈഡ്രവിങ്, നമ്പർ പ്ലേറ്റുകൾ മറച്ചുവെക്കുക തുടങ്ങിയവയാണ് സീലൈൻ ഏരിയയിലെ നിയമലംഘനങ്ങളിലധികവും. അശ്രദ്ധയോടെ മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിൽ വാഹനമോടിക്കുന്നവർക്ക് ശക്തമായ നിയമനടപടികളായിരിക്കും നേരിടേണ്ടിവരുകയെന്ന് ഗതാഗത വകുപ്പ് ആവർത്തിക്കുന്നു. ജനുവരി 10ന് നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി വാഹനങ്ങളാണ് ഗതാഗത വകുപ്പ് സീലൈൻ ഏരിയയിൽനിന്ന് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.