????????? ????? ??????? ??????????????? ?????? ????????? ??????? 150 ????? ?????????????????? ??????? ??????? ????? ????? ?? ??????????? ????????? ???????? ???????????? ???????? ????? ??????? - ????? ?? ????????????????? ????????? ??????? ???? ?????????????? ??????????

സീഷോർ ഗ്രൂപ്പി​െൻറ ചിറകിൽ 150 പേർ നാടണയും

ദോഹ: കോവിഡ്​ പ്രതിസന്ധിയിൽ നാടണയാൻ കാത്തിരിക്കുന്ന ഖത്തറിലെ അർഹരായ 150 പ്രവാസികൾ ഖത്തറിലെ  സീഷോർ ഗ്രൂപ്പിൻെറ സഹായത്താൽ നാടണയും. ജന്മനാട്ടിലേക്ക്​ മടങ്ങാൻ ആശയുണ്ടായിട്ടും വിമാനടിക്കറ്റിന്​  പണമില്ലെന്ന കാരണത്താൽ കഷ്​ടപ്പെടുന്ന പ്രവാസികൾക്കായി ഗൾഫ്​ മാധ്യമവും മീഡിയ വണ്ണും ചേർന്നൊരുക്കിയ  ‘മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ’ പദ്ധതിയിലേക്ക്​ സീഷോർ ഗ്രൂപ്പ്​ നേരത്തേ 150 വിമാനടിക്കറ്റുകൾ നൽകിയിരുന്നു. ഇതിനുള്ള  ചെക്ക്​ ഗ്രൂപ്പ്​ ചെയർമാൻ സഈദ്​ സാലിം അൽ മുഹന്നദിയും മാനേജിങ്​ ഡയറക്​ടർ മുഹമ്മദലിയും ചേർന്ന്​ കൈമാറി. 

ഗൾഫ്​ മാധ്യമം-മീഡിയ വൺ എക്​സിക്യുട്ടീവ്​ കമ്മിറ്റി ചെയർമാൻ റഹീം ഒാമശ്ശേരി ചെക്ക്​ ഏറ്റുവാങ്ങി. മാർക്കറ്റിങ്​ അഡ്​മിൻ മാനേജർ ആർ.വി. റഫീക്ക്​ പ​ങ്കെടുത്തു. ഖത്തറിലെ പ്രമുഖ എൻജിനീയറിങ് ​സ്​റ്റീൽ മാനുഫാക്​ചറിങ്​ ഗ്രൂപ്പാണ്​ സീഷോർ.  പുണ്യമാസമായ റമദാനിൽ ഇത്തരമൊരു സൽപ്രവർത്തിയുമായി സഹകരിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും പാവപ്പെട്ട നിരവധി പ്രവാസികളാണ്​​ സ്വന്തം നാട്ടിലെത്താൻ കാത്തിരിക്കുന്നതെന്നും സഈദ്​ സാലിം  അൽ മുഹന്നദി പറഞ്ഞു. 

പ്രവാസലോകത്ത്​ കോവിഡ്​ തീർത്തത്​ ഗുരുതരപ്രതിസന്ധിയാണെന്നും പണമില്ലാത്തതി​​​​െൻറ പേരിൽ ആരും നാട്ടിലെത്താനാകാതെ മറുനാട്ടിൽ കുടുങ്ങിക്കിടക്കരുതെന്നും ഈ ആഗ്രഹത്താലാണ്​ സീഷോർ ഗ്രൂപ്പ്​  പദ്ധതിയിൽ പങ്കാളികളാകുന്നതെന്നും മാനേജിങ്​ ഡയറക്​ടർ മുഹമ്മദലി പറഞ്ഞു. അർഹരായ പ്രവാസികളെ നാട്ടിലെത്തിക്കാൻ സഹായിക്കുകയെന്നത്​ ഏറ്റവും മഹത്തരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.    

കോവിഡി​​​​െൻറ പശ്ചാത്തലത്തിൽ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിൽ യാത്രക്ക്​ തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന്​ പണമില്ലാതെ കഷ്​ടപ്പെടുന്നവർക്കാണ്​ പദ്ധതിയിലൂടെ സൗജന്യ വിമാനടിക്കറ്റുകൾ നൽകുന്നത്​. ഇന്ത്യൻ എംബസിയിൽ പേര്​ ചേർത്ത്​ യാത്രക്ക്​ തെരഞ്ഞെടുക്ക​പ്പെട്ട അർഹർക്കാണ്​ ടിക്കറ്റ്​ ലഭിക്കുക.​ നന്മ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്​ദ സേവകരും കൈകോർത്താണ്​ ‘വിങ്​സ്​ ഒാഫ്​ കംപാഷൻ’ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്​. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക്​ ഖത്തറിൽ 00974 5509 1170 നമ്പറിൽ വാട്​സ്​ആപ്പ്​ ചെയ്യാം.
 

Tags:    
News Summary - seashore group will give money to 150 ticket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.