ശൈഖ് അബ്ദുല്ല ബിൻ സൈദ് ആൽമഹമൂദ് ഇസ്ലാമിക് കൾചറൽ സെന്റർ ഇഫ്താർ
സംഗമത്തിൽ ഡോ. മുഹമ്മദ് അബ്ദുറഹീം അൽ തഹ്ഹാൻ സംസാരിക്കുന്നു
ദോഹ: ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തിനുവേണ്ടി ഔഖാഫ്-മതകാര്യ മന്ത്രാലയത്തിന് കീഴിലെ ശൈഖ് അബ്ദുല്ല ബിൻ സൈദ് ആൽമഹമൂദ് ഇസ്ലാമിക് കൾചറൽ സെന്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
വക്റയിലെ ഇഫ്താർ കൂടാരത്തിൽ നടന്ന സംഗമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ദേഹേച്ഛയെയും പൈശാചിക ചിന്തകളെയും അതിജയിക്കാൻ മനുഷ്യസമൂഹത്തിന് ദൈവമേകിയ കാരുണ്യമാണ് റമദാൻ മാസമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച യാസിർ അറഫാത്ത് പറഞ്ഞു.
ഖുർആനിന്റെ വാർഷിക മാസത്തിൽ വിശുദ്ധ ഗ്രന്ഥത്തിന്റെ സന്ദേശമുൾക്കൊണ്ട് ജീവിതം ചിട്ടപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ബിൻ സൈദ് ഇസ്ലാമിക് കൾചറൽ സെന്ററിനെ പ്രതിനിധീകരിച്ച് കമ്യൂണിറ്റി ആക്ടിവിറ്റി സൂപ്പർവൈസർ ഡോ. മുഹമ്മദ് അബ്ദുറഹീം അൽ-തഹ്ഹാൻ ആശംസകളർപ്പിച്ചു സംസാരിച്ചു.
ക്വിസ് മത്സരത്തിന് നബീൽ ഓമശ്ശേരി നേതൃത്വം നൽകി. 20 വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു. സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡന്റ് ഖാസിം ടി.കെ അധ്യക്ഷതവഹിച്ചു.
ഫാജിസ് ഖുർആൻ പാരായണം നടത്തി. Sheikh Abdullah Islamic Center Iftar Gatheringസി.ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.