ദോഹ: കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കുണ്ടാകുന്ന പാർശ്വഫലങ്ങൾ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം സർവേ തുടങ്ങി. നിലവിൽ ഫൈസർ, മൊഡേണ വാക്സിനുകളാണ് എല്ലാവർക്കും ഖത്തർ സൗജന്യമായി നൽകുന്നത്. വാക്സിൻ സ്വീകരിച്ചവർക്ക് ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ അനുഭവപ്പെട്ടാൽ അക്കാര്യം മന്ത്രാലയത്തിെൻറ മൈക്രോൈസറ്റിലെ ഫീഡ്ബാക്ക് െസക്ഷനിലൂടെ അറിയിക്കണം.
https://vaccinefeedbackcovid19.moph.gov.qa/Home/Index എന്നതാണ് ഇതിനുള്ള ലിങ്ക്. വാക്സിൻ മൂലമുള്ള എല്ലാതരത്തിലുമുള്ള പാർശ്വഫലവും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. ആദ്യഡോസും രണ്ടാം ഡോസും കഴിഞ്ഞതിനു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ ലിങ്കിലൂടെ അറിയിക്കണം. ഇത് ഏറെ പ്രധാനെപ്പട്ട കാര്യമാണ്.
പുതിയ രോഗികൾ 503, രോഗമുക്തർ 336 ,ഒരു മരണം കൂടി
ദോഹ: ഞായറാഴ്ച ഖത്തറിൽ 503 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 336 പേർ കോവിഡിൽനിന്ന് മുക്തി നേടി. സമ്പർക്കത്തിലൂടെ രോഗംബാധിച്ചവർ 413 ആണ്. പുതിയ രോഗികളിൽ 90 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരുമാണ്. രോഗംബാധിച്ച് ചികിത്സയിലായിരുന്ന 63 വയസ്സുകാരൻ ഞായറാഴ്ച മരിച്ചു. ഇതോടെ ആകെ മരണം 273 ആയി. നിലവിലുള്ള ആകെ രോഗികൾ 12,985 ആണ്. ഞായറാഴ്ച 10,320 പേരെയാണ് പരിശോധിച്ചത്. ആകെ 16,66,658 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,73,709 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,60,451 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1174 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 209 പേരെ ഞായറാഴ്ച പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിലുള്ള 179 പേരിൽ 16 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.
കോവിഡ് പ്രതിരോധനടപടികൾ സ്വീകരിക്കാത്തതിന് രാജ്യത്ത് പൊലീസ് നടപടിശക്തമാണ്. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാത്ത നിയമലംഘനമാണ് കൂടുതൽ. രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. ഒരേ കുടുംബത്തിൽനിന്നുള്ളവരൊഴികെ കാറുകളിൽ നാലു പേരിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത് രാജ്യത്ത് നിരോധിച്ചതാണ്. പരിധിയിൽ കൂടുതൽ ആളുകൾ വാഹനത്തിൽ യാത്രചെയ്താൽ ചുരുങ്ങിയ പിഴ ആയിരം1000 റിയാൽ ആണ്. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായാണിത്.
സാമൂഹിക അകലം പാലിക്കാത്ത സംഭവങ്ങളിലും പൊലീസ് നിയമനടപടി സ്വീകരിക്കുന്നുണ്ട്. മൊൈബലിൽ ഇഹ്തിറാസ് ആപ് ഇല്ലാത്തവർക്കെതിരെയും നടപടിയെടുക്കുന്നുണ്ട്. താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. എന്നാൽ, പലരും ഇതിൽ വീഴ് ച വരുത്തുണ്ട്. ഇതോടെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമികരോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ടു ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നു വർഷം വരെ തടവോ ആണ് ചുമത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.