ദോഹ: പ്രൈമറി സ്കൂളിലെയും കിൻറർഗാർട്ടനിലെയും ജീവനക്കാർക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് ദൗത്യവുമായി പ്രൈമറി ഹെൽത്ത്കെയർ കോർപറേഷൻ (പി.എച്ച്.സി.സി). കോർപറേഷെൻറ കുത്തിവെപ്പ് കാമ്പയിനോടനുബന്ധിച്ചാണിത്.ഞായറാഴ്ച മുതൽ എല്ലാ പ്രൈമറി സ്കൂളുകളിലും കിൻറർഗാർട്ടനുകളിലും സഞ്ചരിക്കുന്ന യൂനിറ്റ് എത്തി ജീവനക്കാർക്ക് കുത്തിവെെപ്പടുക്കുന്നുണ്ട്. വിവിധ വിഭാഗത്തിലുള്ള ആളുകൾ കാമ്പയിൻ കാലയളവിൽ കുത്തിവെപ്പെടുത്തു എന്ന് ഉറപ്പിക്കുന്നതിെൻറ ഭാഗമായാണിത്. ഇതിനായി വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയവുമായി പി.എച്ച്.സി.സി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇൗ പ്രത്യേക യത്നത്തിലൂടെ സ്കൂൾകുട്ടികൾക്ക് കുത്തിവെപ്പ് നൽകില്ല. രാജ്യത്തെ 27 ഹെൽത്ത് സെൻററുകൾ വഴി കുട്ടികൾക്ക് പ്രതിരോധകുത്തിവെെപ്പടുക്കാൻ കഴിയും. കോവിഡ് സാഹചര്യത്തിൽ എല്ലാ വിഭാഗം ആളുകൾക്കും സുരക്ഷിതമായും വേഗത്തിലും പകർച്ചപ്പനി പ്രതിരോധ കുത്തിവെെപ്പടുക്കാനായി മൊബൈൽ വാക്സിനേഷൻ യൂനിറ്റ് ഈ വർഷം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
ഈ വാഹനമാണ് സ്കൂളുകളിലെത്തുന്നത്. വാഹനം ഏറ്റവും തിരക്കുള്ള ഹെൽത്സെൻററുകളിലാണ് ഉണ്ടാവുക.ഒക്ടോബർ 20 മുതലാണ് ഖത്തറിൽ പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ തുടങ്ങിയത്. 2021 മാർച്ച് വരെ നീളുന്ന കാമ്പയിൻ കാലയളവിൽ 5,00,000ത്തിലധികം ആളുകൾക്ക് കുത്തിവെപ്പ് നൽകുകയാണ് ലക്ഷ്യം.പൊതുജനാരോഗ്യ മന്ത്രാലയം, പ്രൈമറി ഹെൽത്ത് കോർപറേഷൻ, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവ സംയുക്തമായാണ് കാമ്പയിൻ നടത്തുന്നത്. അബ്ബോട്ട്, സനോഫി തുടങ്ങിയ ലോകോത്തര കമ്പനികളുടെ പ്രതിരോധ മരുന്നുകളാണ് നൽകുന്നത്.
അമേരിക്ക, യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ ലോകത്ത് നിരവധി രാജ്യങ്ങളിൽ ഈ കമ്പനികളുടെ മരുന്നാണ് ഉപയോഗിക്കുന്നത്. വളരെ സുരക്ഷിതമായ വാക്സിനാണ് ഫ്ലൂ വാക്സിൻ. ഇൻജക്ഷൻ എടുക്കുന്ന സ്ഥലത്ത് വേദനയും തുടർന്ന് ചെറിയ പനിയുമാണ് പാർശ്വഫലമായി പറയുന്നത്. എന്നാൽ, വാക്സിനെടുത്ത ചുരുക്കം ആളുകളിലാണ് ഇത് പ്രകടമായിട്ടുള്ളത്.ലോകത്ത് കോവിഡ് ഭീഷണി തുടരുന്നതിനാൽ പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പിന് ഇത്തവണ പ്രാധാന്യം ഏറെയാണ് ലോകാരോഗ്യസംഘടനയും പറയുന്നുണ്ട്.കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഈ ശൈത്യകാലത്തെ വൈറസ് വ്യാപനം കഴിഞ്ഞ ശൈത്യകാലത്തെ വൈറസ് വ്യാപനത്തിൽനിന്ന് ഏറെ വ്യത്യസ്തമായിരിക്കും.
ഇതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം. പകർച്ചപ്പനി ചില ആളുകളിൽ അപകടകരമാവാം. വയസ്സ്, ആരോഗ്യനില, തുടങ്ങിയവ അടിസ്ഥാനത്തിൽ പകർച്ചപ്പനി മാരകമായി മാറാനും സാധ്യതയുണ്ട്. വർഷത്തിൽ ലോകത്താകമാനം പകർച്ചപ്പനി മൂലം 6,50,000 മരണങ്ങൾ സംഭവിക്കാറുെണ്ടന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നത്.
പകര്‍ച്ചവ്യാധികള്‍കൊണ്ട് കൂടുതല്‍ ബുദ്ധിമുട്ട് നേരിടാനിടയുള്ള നിത്യരോഗികളും കാലാവസ്ഥാ പനിയെ പ്രതിരോധിക്കാന്‍ കുത്തിവെപ്പ് എടുക്കേണ്ടതാണ്. നിത്യരോഗങ്ങളായ പ്രമേഹം, ആസ്ത്മ, ഹൃദയശ്വാസകോശ രോഗങ്ങള്‍, വൃക്ക, അര്‍ബുദ രോഗികള്‍, 65 വയസ്സിനു മുകളിലുള്ളവര്‍, ആറു മാസത്തിനും അഞ്ചു വയസ്സിനുമിടയിലുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ നിര്‍ബന്ധമായും കുത്തിവെപ്പെടുക്കണം.കുട്ടികളെ കുത്തിവെപ്പെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധികള്‍ കുട്ടികളിൽ കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നുവെന്നും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.