ദോ​ഹ: സ്നേ​ഹ​വും ഐ​ക്യ​വു​മു​ള്ള കു​ടും​ബ ബ​ന്ധ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക കാ​മ്പ​യി​ന് തു​ട​ക്ക​മി​ട്ട് സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ മ​ന്ത്രാ​ല​യം. ‘കു​ടും​ബം നാ​ടി​ന്റെ സ​മ്പ​ത്ത്’ എ​ന്ന പ്ര​മേ​യ​ത്തി​ലൂ​ന്നി​യാ​ണ് ‘ബാ​ക്ക് ടു ​സ്കൂ​ൾ’ സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ മ​ഹ​ത്ത്വം ബോ​ധ്യ​പ്പെ​ടു​ത്തി​യും വ്യ​ക്തി​ക​ൾ​ക്ക് കു​ടും​ബ​ത്തി​ലു​ള്ള പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തി​യും ‘മി​ന’ മേ​ഖ​ല​യി​ൽ​ത​ന്നെ സ​മാ​ന​​മാ​യൊ​രു പ്ര​ചാ​ര​ണം ആ​ദ്യ​മാ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, വി​ദ്യാ​ഭ്യാ​സ -ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം, ഫാ​മി​ലി ക​ൺ​സ​ൽ​ട്ടി​ങ് സെ​ന്റ​റാ​യ വി​ഫാ​ഖ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് വി​വി​ധ ശി​ൽ​പ​ശാ​ല​ക​ളും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും മ​ന്ത്രാ​ല​യം നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും.

ശി​ഥി​ല​മാ​കു​ന്ന കു​ടും​ബ ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക, കു​ടും​ബ​ങ്ങ​ളെ മ​ന്ത്രാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ദേ​ശീ​യ ഏ​ജ​ൻ​സി​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ക, കു​ടും​ബ, സ​മൂ​ഹ ജീ​വി​ത​ത്തി​ന് ആ​വ​ശ്യ​മാ​യ മൂ​ല്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കു​ട്ടി​യു​ടെ വ്യ​ക്തി​ത്വം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ കു​ടും​ബ​ത്തി​ന്റെ പ​ങ്ക് ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് കാ​മ്പ​യി​നി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് സാ​മൂ​ഹി​ക വി​ക​സ​ന കു​ടും​ബ മ​ന്ത്രാ​ല​യ​ത്തി​ലെ കു​ടും​ബ വി​ക​സ​ന വി​ഭാ​ഗം മേ​ധാ​വി ദാ​ബി​യ അ​ൽ മു​ഖ്ബ​ലി പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ൽ സ​ദ്ഗു​ണ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ലും ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ലും കു​ടും​ബ​ങ്ങ​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ങ്ക് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. കു​ടും​ബ മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്ന് വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, സു​ര​ക്ഷ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ക​മ്യൂ​ണി​റ്റി വി​ഭാ​ഗം മേ​ധാ​വി ലെ​ഫ്. കേ​ണ​ൽ ജാ​റ​ല്ല സാ​ലിം അ​ൽ നാ​ബി​ത് പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര കു​ടും​ബ വ​ർ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​ർ സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഈ ​കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്. ഒ​ക്ടോ​ബ​ർ 29 മു​ത​ൽ 31 വ​രെ​യാ​ണ് സ​മ്മേ​ള​നം. 

Tags:    
News Summary - Social Development- Family Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.