ദോഹ: ഖത്തർ സമുദ്ര പരിധിയിൽ ഒരുകൂട്ടം സ്പിന്നർ ഡോൾഫിനുകളെ കണ്ടെത്തിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. വന്യജീവി വികസന വകുപ്പിന്റെ ശാസ്ത്ര സംഘം, സമുദ്ര സംരക്ഷണ വകുപ്പുമായി സഹകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് സ്പിന്നർ ഡോൾഫിനുകളെ (സ്റ്റെനെല്ല ലോഞ്ചിറോസ്ട്രിസ്) കണ്ടെത്തിയത്. ഡോൾഫിനുകൾ കടലിൽ ചാടിക്കളിക്കുന്നതിന്റെ പടവും വിഡിയോയും മന്ത്രാലയം പങ്കുവെച്ചു. വെള്ളത്തിന് മേലെ കറങ്ങിത്തിരിഞ്ഞ് ചാടുന്നത് കൊണ്ടാണ് ഇവയെ സ്പിന്നിങ് ഡോൾഫിൻ എന്ന് വിളിക്കുന്നത്. ഇവ നീന്തിത്തുടിക്കുന്നതും കറങ്ങിച്ചാടുന്നതും കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്.സ്പിന്നർ ഡോൾഫിനുകളുടെ സാന്നിധ്യം ആരോഗ്യകരമായ സമുദ്ര പരിസ്ഥിതിയെ സൂചിപ്പിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. ഖത്തറിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാനും ആരോഗ്യകരമായ അന്തരീക്ഷം നിലനിർത്താനുമുള്ള ഗവേഷണ, നിരീക്ഷണങ്ങളിൽ സജീവമാണെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.